HOME
DETAILS

പരിശോധനാ ഫലവും തുണയായില്ല; റസിലും യാത്രയായി

  
backup
June 01 2018 | 03:06 AM

%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%be-%e0%b4%ab%e0%b4%b2%e0%b4%b5%e0%b5%81%e0%b4%82-%e0%b4%a4%e0%b5%81%e0%b4%a3%e0%b4%af%e0%b4%be%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d


നടുവണ്ണൂര്‍: കോട്ടൂര്‍ പഞ്ചായത്തില്‍ നിപാ വൈറസ് ബാധയേറ്റ് ഒരാള്‍ മരിച്ചതിന്റെ ആഘാതം വിട്ടൊഴിയും മുന്‍പ് മറ്റൊരു മരണം കൂടി. അപ്രതീക്ഷിതമായാണ് നാടിനെ ആശങ്കയിലാഴ്ത്തി റസില്‍ യാത്ര പറഞ്ഞിറങ്ങിയത്.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോട്ടൂരിലെ പൂനത്ത് നെല്ലിയുള്ളതില്‍ റസില്‍ (26) ആണ് ഇന്നലെ വൈകിട്ട് മരിച്ചത്. മെയ് 20നാണ് നിപാ ബാധിച്ച് തിരുവോട് മൈപ്പില്‍ ഇസ്മാഈല്‍ മരിച്ചത്. പതിനൊന്നാം നാളില്‍ റസിലും നാടിന്റെ കണ്ണീര്‍ക്കാഴ്ചയായി മാറി.
അതേസമയം ഇസ്മാഈലിന്റെ മരണത്തിനു ശേഷം പ്രദേശം നിപായ്‌ക്കെതിരേ കനത്ത ജാഗ്രതയിലായിരുന്നു. പൊടുന്നനെ തേടിയെത്തിയ റസിലിന്റെ മരണത്തില്‍ നാടിന് കനത്ത ആഘാതമായി. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ജനറല്‍ വാര്‍ഡില്‍ കിടന്നപ്പോള്‍ നടത്തിയ രക്തപരിശോധനയില്‍ കുഴപ്പമില്ലെന്നറിഞ്ഞതോടെ മാതാപിതാക്കളും ബന്ധുക്കളും നാട്ടുകാരും ആശ്വസിച്ചിരുന്നു.
എന്നാല്‍ കഴിഞ്ഞദിവസം അസുഖം മൂര്‍ച്ഛിച്ചു. സ്ഥിതി മോശമാവുകയും ചെയ്തതോടെ പ്രത്യേക വാര്‍ഡിലേക്കു മാറ്റി. ഇന്നലെ വൈകിട്ട് നാലിനു മരണം സംഭവിക്കുകയും ചെയ്തു. യുവമോര്‍ച്ച കോട്ടൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു റസില്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റാം c/o ആനന്ദിയുടെ വ്യാജപതിപ്പ് നിര്‍മിച്ച് വിറ്റു; യുവാവ് കസ്റ്റഡിയില്‍

Kerala
  •  3 months ago
No Image

എ.ഡി.ജി.പിയോട് എന്തൊരു കരുതലാണ്;  മുഖ്യമന്ത്രിയുടെ അറിവോടെയാണ് പൂരം കലക്കിയതെന്ന് വി.ഡി സതീശന്‍

Kerala
  •  3 months ago
No Image

ലബനാനില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍? ഇരു രാജ്യങ്ങളും ഉടന്‍ തീരുമാനമെടുത്തേക്കുമെന്ന് സൂചന

Kerala
  •  3 months ago
No Image

ലോറിയ്ക്കുള്ളില്‍ അര്‍ജുന്റെ മകന്റെ കളിപ്പാട്ടവും; ഫോണുകളും വാച്ചും ബാഗും കണ്ടെത്തി; അവശേഷിക്കുന്ന കണ്ണീര്‍ കാഴ്ച്ചകള്‍

Kerala
  •  3 months ago
No Image

'അര്‍ജ്ജുനെ ഗംഗാവലിക്ക് വിട്ടു കൊടുക്കില്ലെന്ന് ശാഠ്യം പിടിച്ച മനാഫ്, ഏതോ ഒരാള്‍ക്കായി രാവുകളെ പകലാക്കിയ സ്ഥലം എം.എല്‍.എ' എന്തോരം മനുഷ്യരാണ് ഈ ഭൂമിയില്‍

Kerala
  •  3 months ago
No Image

പ്രവാസികളുടെ പ്രതിഷേധം ഫലം കണ്ടു; വിവാദ നടപടി പിൻവലിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

uae
  •  3 months ago
No Image

പൂരം കലക്കല്‍: എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ട് തള്ളി; വീണ്ടും അന്വേഷണത്തിന് ആഭ്യന്തര സെക്രട്ടറിയുടെ ശുപാര്‍ശ

Kerala
  •  3 months ago
No Image

വൻ ഓഫറുമായി ജസീറ എയർവേയ്സ്

Kuwait
  •  3 months ago
No Image

യു.എ.ഇ; നാലു സൈനികർ അപകടത്തിൽ മരിച്ചു: ഒമ്പത് പേർക്ക് പരുക്ക്

uae
  •  3 months ago
No Image

'നീതിയില്ലെങ്കില്‍ നീ തീയാവുക'എന്നാണല്ലോ; ഇന്ന് മാധ്യമങ്ങളെ കാണുമെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago