HOME
DETAILS
MAL
പുക പരിശോധന കേന്ദ്രങ്ങള്‍ക്കെതിരേ നടപടി
backup
June 01 2018 | 04:06 AM
കാക്കനാട് : പുക പരിശോധന നടത്താതെ വാഹനങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്കുന്ന കേന്ദ്രങ്ങള്‍ക്കെതിരേ മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങി.
30 കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയതില്‍ കൃതൃമ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് നല്കുന്ന പൈറേറ്റഡ് സോഫ്റ്റ് വെയറുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയ 26 സ്ഥാപനങ്ങളുടെ അംഗീകാരം സസ്പെന്റ് ചെയ്തു.
കൃതൃമ സോഫ്റ്റ്വെയര് ഉപയോഗിച്ചു വ്യാപകമായ ക്രമക്കേടു നടക്കുന്നതായുള്ള കണ്ടെത്തലിനെ തുടര്‍ന്നാണു ജില്ലയിലെ മുഴുവന്‍ പുക പരിശോധന കേന്ദ്രങ്ങളിലും പരിശോധന നടത്താന്‍ തീരുമാനിച്ചത്.
മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എല്‍ദോ വര്‍ഗീസ് പരിശോധനക്ക് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."