ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നതായി ആരോപണം
ഇരിട്ടി: പുതിയ അധ്യയന വര്‍ഷം മുതല്‍ ആദിവാസി കുട്ടികളെ സ്കൂളില്‍ എത്തിക്കാനുള്ള ഗോത്ര സാരഥി പദ്ധതി ഗവ.സ്കൂളിലേക്ക് മാത്രം ചുരുക്കുന്നതിലൂടെ ആദിവാസി മേഖലകളിലെ കുട്ടികള്‍ക്കു വിദ്യാഭ്യാസം നിഷേധിക്കുന്നതിന് തുല്യമാണെന്ന് വിപ്ലവ ജനകീയ മുന്നണി കണ്ണൂര്‍ ജില്ലാ കമ്മറ്റി ആരോപിച്ചു. ആദിവാസി മേഖലകളിലെ 50 ശതമാനം കുട്ടികള്‍ മാത്രമെ ആറളം ഫാം സ്കൂളില്‍ പഠിക്കുന്നുള്ളൂ.
ബാക്കിയുള്ള കുട്ടികളും ചതിരൂര്‍110, ചങ്കായത്തോട്, വിയറ്റ്നാം കോളനി, നവജ്യോതി കോളനി, ബ്ലോക്ക് 55 തുടങ്ങിയ സ്ഥലങ്ങളിലെ കുട്ടികളും ഗവ.സ്കൂളിലും, വെളിമാനം യു.പി, ഹൈസ്ക്കൂള് എന്നിവിടങ്ങളിലുമാണ് പഠിക്കുന്നത്. ഗോത്ര സാരഥി പരിമിതപ്പെടുത്തിയതിനെത്തുടര്‍ന്ന് കുട്ടികള്‍ സ്കൂള്‍ തുറന്ന് മൂന്നുദിവസം ഒഴികെ മറ്റുദിവസങ്ങളില്‍ സ്കൂളില്‍ പോയിട്ടില്ല. പ്രശ്നം അടിയന്തിരമായി പരിഹരിക്കണമെന്നും പട്ടികവര്‍ഗ വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ വംശീയപരമായ നടപടി അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ലുക്മാന് പള്ളിക്കണ്ടി, കേളോത്ത് അബ്ദുല്ല, കെ.രാജേഷ്, എം സജേഷ്, എം മനോജ് കുമാര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."