പുഷ്പനെ സ്പീക്കര്‍ സന്ദര്‍ശിച്ചു
പെരിങ്ങത്തൂര്‍: കൂത്തുപറമ്പ് വെടിവയ്പ് സംഭവത്തില്‍ പരുക്കേറ്റ് കഴിയുന്ന ചൊക്ലി മേനപ്രത്തെ പുഷ്പനെ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് സന്ദര്‍ശിച്ചു. ഇന്നലെ രാവിലെയായിരുന്നു സ്പീക്കര്‍ പുഷ്പന്റെ പുതുക്കുടിയിലെ വീട്ടിലെത്തിയത്. 1994 ലെ കൂത്തുപറമ്പ് വെടിവെയ്പ്പില്‍ അഞ്ചു പേര് രക്തസാക്ഷികളായപ്പോള് പുഷ്പന് അത്ഭുതകര
മായി രക്ഷപ്പെട്ടെങ്കിലും പരസഹായമില്ലാതെ ഒന്നു എഴുന്നേല്ക്കാന് പോലും സാധിക്കാതെ ഇന്നും കിടപ്പിലാണ്. പുഷ്പന്റെ എല്ലാ കാര്യങ്ങളും മുറതെറ്റാതെ സി.പി.എം ഏരിയ കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ ഡി.വൈ.എഫ്.ഐ പാനൂര്‍ ബ്ലോക്ക് കമ്മിററിയാണ് നിര്‍വഹിക്കുന്നത്. പുഷ്പന്റെ ചികിത്സയെ സംബന്ധിച്ച് സ്പീക്കര്‍ ബന്ധപ്പെട്ടവരോട് ആരാഞ്ഞു. ബന്ധുക്കളോട് സഹൃദ സംഭാഷണം നടത്തിയാണ് സ്പീക്കര്‍ തിരിച്ചുപോയത്. ഒരു വാക്കിലോ, ഖണ്ഡികയിലോ ഒതുക്കേണ്ട വ്യക്തിയല്ല പുഷ്പനെന്നും അതിനെല്ലാമപ്പുറമാണ് അദ്ദേഹത്തിന്റെ ജീവിതാനുഭവമെന്നും സന്ദര്‍ശനത്തിന് ശേഷം സ്പീക്കര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എ.എന്‍ ഷംസീര്‍ എം.എല്‍.എ, ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം എന്‍ അനൂപ്, വി ഉദയന്‍, വി.എ മുകുന്ദന്, വി.കെ സനോജ്, വി.പി വിജേഷ്, എം.പി ബൈജു, കെ ആദര്‍ശ്, പി.പി പ്രഗീഷ്, പി.വി നവാസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."