പൊലിസ് രാജിനെതിരേ സുപ്രിംകോടതിയില്‍ ഹരജി
ന്യൂഡല്‍ഹി: ലോക്ഡൗണിന്റെ മറവില്‍ രാജ്യത്ത് നടക്കുന്ന പൊലിസ് രാജിനെതിരേ സുപ്രിംകോടതിയില്‍ ഹരജി. ലോക്ഡൗണ്‍ കാലത്ത് പൊലിസ് പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മാര്‍ഗരേഖ പുറപ്പെടുവിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് ഹരജി.
അടിയന്തര സാഹചര്യമുള്ളതുകൊണ്ടാണ് ആളുകള്‍ക്ക് പുറത്തിറങ്ങേണ്ടിവരുന്നത്. ഈ ഘട്ടത്തില്‍ ആളുകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പോലിസിന് വ്യക്തമായ ധാരണയില്ല. ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച അടച്ചുപൂട്ടലില്‍നിന്ന് അവശ്യവസ്തുക്കളെ ഒഴിവാക്കിയിട്ടുണ്ട്. എന്നിട്ടും ഇത്തരം ആവശ്യങ്ങള്‍ക്കായി പുറത്തിറങ്ങുന്നവര്‍ പൊലിസിന്റെ ക്രൂരതയ്ക്കിരയാകുന്ന നിരവധി സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
കൃത്യമായ മാര്‍ഗരേഖയില്ലാതെ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നത് ഭരണഘടനയുടെ 21ാം വകുപ്പിന്റെ ലംഘനമാണ്. പുറത്തിറങ്ങുന്നവരെ പൊലിസ് ക്രൂരമായ ലാത്തിച്ചാര്‍ജിന് വിധേയമാക്കുകയാണെന്നും ഹരജിയില്‍ പറയുന്നു. ഗുവാഹത്തി ഹൈക്കോടതി അഭിഭാഷകനായ അമിത് ഗോയലാണ് ഹരജിക്കാരന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."