HOME
DETAILS

വര്‍ഷങ്ങള്‍ക്ക് ശേഷം വടക്കാഞ്ചേരി ജില്ലാ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം

  
backup
June 01 2018 | 05:06 AM

%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b6%e0%b5%87%e0%b4%b7%e0%b4%82-%e0%b4%b5%e0%b4%9f%e0%b4%95

 

വടക്കാഞ്ചേരി : ജില്ലാ ആശുപത്രിയില്‍ വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം വീണ്ടും പോസ്റ്റ് മോര്‍ട്ടം .
താലൂക്കാശുപത്രി ജില്ലാ ആശുപത്രിയായി ഉയര്‍ത്തിയിട്ടും അടിസ്ഥാന സൗകര്യങ്ങളില്ലെന്ന പേരില്‍ പോസ്റ്റ്‌മോര്‍ട്ടം മുടങ്ങി കിടക്കുകയായിരുന്നു.
ആശുപത്രി ജീവനക്കാരുടെ അനാസ്ഥ മൂലമായിരുന്നു പോസ്റ്റ് മോര്‍ട്ടം നടക്കാതെ പോയിരുന്നത്. ഇതു ജനങ്ങള്‍ക്കു വലിയ ദുരിതം സമ്മാനിക്കുകയും ചെയ്തിരുന്നു.
ജില്ലാ ആശുപത്രിയില്‍ മരണം സംഭവിച്ചെത്തുന്ന മൃതദേഹങ്ങളെല്ലാം മെഡിക്കല്‍ കോളജിലേക്കു പറഞ്ഞു വിടുകയാണു ചെയ്തിരുന്നത്. ഇന്നലെ മുള്ളൂര്‍ക്കരയില്‍ തൂങ്ങി മരിച്ച യുവാവിന്റെ മൃതദേഹം എത്തിച്ചപ്പോഴും ഡോക്ടര്‍മാരും ആശുപത്രി ജീവനക്കാരും പതിവു പല്ലവി ആവര്‍ത്തിച്ചു.
ഇതോടെ ജനതാദള്‍ യു.ഡി.എഫ് വിഭാഗം പ്രവര്‍ത്തകര്‍ പ്രശ്‌നത്തില്‍ ഇടപെടുകയും ജില്ലാ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തണമെന്നു ആവശ്യപ്പെടുകയുമായിരുന്നു.
വെള്ളവും സൗകര്യവുമില്ലെന്നു അധികൃതര്‍ അറിയിച്ചെങ്കിലും ജനതാദള്‍ പ്രവര്‍ത്തകര്‍ അതു അംഗീകരിച്ചില്ല.
നാട്ടുകാര്‍ പ്രദേശത്തു തടിച്ചു കൂടിയതോടെ പോസ്റ്റ്‌മോര്‍ട്ടത്തിനു ഡോക്ടര്‍മാര്‍ തയ്യാറാവുകയായിരുന്നു. ആശുപത്രി സൂപ്രണ്ട് വി. പ്രേമകുമാര്‍ , ഇ.എന്‍.ടി വിഭാഗം ഡോ. ഹസീന എന്നിവരുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago