വിജിലന്‍സിന്റേത് അനാവശ്യ ഇടപെടല്‍: ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്തെ വിജിലന്‍സ് അനാവശ്യ ഇടപെടലുകള്‍ നടത്തുകയാണെന്നും ഇത്തരം സാഹചര്യത്തിലും വിജിലന്‍സ് ഡയറക്ടറെ തല്‍സ്ഥാനത്തു നിന്നു മാറ്റാതെ സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി. ബാറ്ററികളിലുപയോഗിക്കുന്ന ലെഡ് ഓക്സൈഡിനു കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ ബജറ്റില്‍ നികുതിയിളവ് അനുവദിച്ചതില്‍ ക്രമക്കേടുണ്ടെന്നാരോപിച്ച് വിജിലന്‍സ് കേസെടുത്തതിനെതിരേ കോട്ടയം നീമലംപേരൂര് സ്വദേശി ബെന്നി എബ്രഹാം നല്കിയ ഹരജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ വാക്കാലുള്ള വിമര്‍ശനം.
വിജിലന്‍സിനെതിരേ കടുത്ത പരാമര്‍ശമാണ് ഇന്നലെ ഹൈക്കോടതി നടത്തിയത്. നികുതിയിളവു നല്‍കിയതില്‍ അഴിമതിയുണ്ടെന്നാരോപിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത വിജിലന്‍സ് ഡിവൈ.എസ്.പി ആറിന് നേരിട്ട് ഹാജരായി എന്ത് അധികാരത്തിലാണ് കേസെടുത്തതെന്ന് വിശദീകരിക്കണം. വിജിലന്‍സിന്റെ പരിധിവിട്ടുള്ള പെരുമാറ്റത്തില്‍ സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കി ചീഫ് സെക്രട്ടറി, ധനകാര്യ സെക്രട്ടറി ആഭ്യന്തര വകുപ്പ് സെക്രട്ടറി എന്നിവര്‍ സ്റ്റേറ്റ്മെന്റുകള്‍ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."