HOME
DETAILS

തീര്‍ഥാടന ടൂറിസപട്ടികയില്‍ ഇനി പൊന്നാനി വലിയ പള്ളിയും

  
backup
July 02 2016 | 06:07 AM

%e0%b4%a4%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%be%e0%b4%9f%e0%b4%a8-%e0%b4%9f%e0%b5%82%e0%b4%b1%e0%b4%bf%e0%b4%b8%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%af%e0%b4%bf

 

പൊന്നാനി: കേന്ദ്രസര്‍ക്കാരിന്റെ ആദര്‍ശ് ശുദ്ധ് പദ്ധതിപ്രകാരം പൊന്നാനി വലിയപള്ളിയെ തീര്‍ഥാടന ടൂറിസത്തിന്റെ ഭാഗമായി തെരഞ്ഞെടുത്തു. ജില്ലയില്‍ നിന്നു തെരഞ്ഞെടുത്ത ഏക പള്ളി പൊന്നാനി വലിയ ജുമുഅത്ത് പള്ളിയാണ്. സംസ്ഥാന വഖഫ് ബോര്‍ഡാണ് ഈ പള്ളിയെ കേന്ദ്ര സര്‍ക്കാരിന്റെ ലിസ്റ്റിലേക്കു ശിപാര്‍ശ ചെയതത് .
അഞ്ചര നൂറ്റാണ്ടിലേറെ പഴക്കമുള്ള പള്ളി വാസ്തു ശില്പകലയിലെ അത്ഭുതമായി നിലകൊള്ളുന്ന അപൂര്‍വം ആരാധനാലയങ്ങളില്‍ ഒന്നാണ് . പൊന്നാനിക്ക് മലബാറിന്റെ മക്ക എന്ന വിശേഷണത്തിന് കാരണമായ ആരാധനാ കേന്ദ്രം കൂടിയാണിത് . വിദേശ രാജ്യങ്ങളില്‍ നിന്നടക്കം നിരവധി പേരാണു പള്ളി സന്ദര്‍ശിക്കുന്നതിനും ഇതിനു പിന്നിലെ ചരിത്രങ്ങളറിയുന്നതിനുമായി പൊന്നാനിയിലെത്തുന്നത് . രാജ്യത്തെ പൈതൃക സംരക്ഷണം ലക്ഷ്യമിട്ടു കൊണ്ടു വിനോദ സഞ്ചാര സാധ്യതകളെ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതിയാണ് ആദര്‍ശ് ശുദ്ധ് പദ്ധതി .
റമദാനില്‍ ഏറ്റവും തിരക്ക് അനുഭവപ്പെടുന്ന പള്ളിക്കൂടിയാണിത്. അവസാനപത്തില്‍ ദൂരദിക്കുകളില്‍ നിന്നടക്കം വിശ്വസികള്‍ ഭജനമിരിക്കാന്‍ ഈ പള്ളിയിലെത്തും. പുലരും വരെ പള്ളി വിശ്വാസികളാല്‍ നിറഞ്ഞിട്ടുണ്ടാ വും. ഒന്നാം സൈനുദ്ദീന്‍ മഖ്ദൂം നിര്‍മിച്ച ഈ പള്ളിക്കു ഭൂരിഭാഗവും മരമാണ് ഉപയോഗിച്ചിട്ടുള്ളത് . കൊത്തുപണികള്‍ കൊണ്ട് അലങ്കൃതമായ പള്ളി തനിമയോടെ നിലനിര്‍ത്താന്‍ പള്ളി കമ്മിറ്റി പ്രത്യേക ശ്രദ്ധയാണ് പുലര്‍ത്തുന്നത്. മതപഠനത്തിന്റെ പഠന രീതി മഖ്ദൂം ആദ്യമായി തുടങ്ങിയതും ഈ പള്ളിയില്‍ തന്നെ. വിളക്കത്തിരിക്കല്‍ എന്നാണ് ഇതിന് പറഞ്ഞിരുന്നത് . പള്ളിയെ സംബന്ധിച്ചു നിരവധി ഐതീഹ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട് . ലിഖിതമായ ചരിത്ര രേഖകള്‍ ഉണ്ടെങ്കിലും അതെല്ലാം സംരക്ഷിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല . പള്ളിയിലെ ഖുത്ബ് ഖാനയില്‍ നിന്നും കണ്ടെടുത്ത മഖ്ദൂമിന്റെ പ്രശസ്തമായ രചനകളുടെ കൈയ്യെഴുത്ത് കോപ്പികള്‍ സുരക്ഷിക്കാന്‍ ഇനിയും സാധിച്ചിട്ടില്ല . പള്ളി തീര്‍ഥാടന ടൂറിസത്തിന്റെ ഭാഗമാകുന്നതോടെ പൊന്നാനിയുടെ ചരിത്രവും പള്ളിയുടെ വൈജ്ഞാനിക സംഭാവനകളും കൂടുതല്‍ ചര്‍ച്ചയാകും. പള്ളിയെ തീര്‍ഥാടന 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  13 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  13 days ago
No Image

19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും

Kerala
  •  13 days ago
No Image

രക്തസാക്ഷി ദിനം, യുഎഇ ദേശീയ ദിനം; ദുബൈയിലെ എല്ലാ റസിഡൻസി, പാസ്പോർട്ട് ഓഫീസുകളും അടച്ചിടും, GDRFA 

uae
  •  13 days ago
No Image

സത്യവാങ്‌മൂലം, സമ്മതപത്രം എന്നിവ 200 രൂപയുടെ മുദ്രപത്രത്തിൽ തയാറാക്കി സമർപ്പിക്കാൻ നിർബന്ധിക്കാനാവില്ല സർക്കുലർ പുറപ്പെടുവിച്ച് സർക്കാർ.

Kerala
  •  13 days ago
No Image

ഒറ്റപ്പാലം ത്രാങ്ങാലിയിൽ നടന്ന മോഷണത്തിൽ പുതിയ വഴിത്തിരിവ്; മോഷണം പോയെന്ന് കരുതിയിരുന്ന 63 പവൻ സ്വർണം വീട്ടിൽ തന്നെ കണ്ടെത്തി

Kerala
  •  13 days ago
No Image

ഭരണഘടനാവിരുദ്ധ പ്രസംഗം; മന്ത്രി സജി ചെറിയാനെതിരായ കേസ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. 

Kerala
  •  13 days ago
No Image

45-ാമത് ജിസിസി ഉച്ചകോടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി

Kuwait
  •  13 days ago
No Image

ഓട്ടോറിക്ഷ കുഴിയിൽ ചാടി ഡ്രൈവർ മരിച്ച സംഭവം; 16,10,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  13 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; തമിഴ്നാട്ടിലെ ആറ് ജില്ലകളില്‍ നാളെ സ്‌കൂളുകൾക്ക് അവധി

National
  •  13 days ago