അഹ്മദ് കത്റാദക്ക് ആയിരങ്ങളുടെ യാത്രാമൊഴി
ജൊഹന്നസ്ബര്‍ഗ്: മണ്ടേലയ്ക്കൊപ്പം ദക്ഷിണാഫ്രിക്കയില്‍ വര്ണവിവേചത്തിനെതിരേ പോരാടിയ അഹ്മദ് കത്റാദ ഇനി ഓര്മ. ജൊഹന്നസ് ബര്‍ഗിലെ വെസ്റ്റ് പാര്‍ക് മസ്ജിദ് ഖബര്‍സ്ഥാനില്‍ ആയിരങ്ങളുടെ അന്തിമോപചാരത്തോടെ വിപ്ലവകാരി മണ്ണിലേക്ക് മടങ്ങി. മൃതദേഹം വഹിച്ചുള്ള യാത്രയില്‍ പങ്കെടുത്തവര്‍ വിതുമ്പുന്നത് കാണാമായിരുന്നു. മയ്യിത്ത് നിസ്കാരത്തിലും ആയിരങ്ങള്‍ അണിനിരന്നു.
സംസ്കാര ചടങ്ങില്‍ ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്റ് ഖലേമ മോത്ലാന്തെയും മണ്ടേലയുടെ ആദ്യ ഭാര്യ വിന്നി മടിക്കിസേല ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ പങ്കെടുത്തു. എന്നാല്‍ പ്രസിഡന്റ് ജേക്കബ് സുമ ചടങ്ങില്‍ പങ്കടുക്കാത്തത് ശ്രദ്ധേയമായി.
ജേക്കബ് സുമ ചടങ്ങില്‍ പങ്കെടുക്കില്ലെന്നും കത്റാദയുടെ കുടുംബത്തിന് അദ്ദേഹം അനുശോചനം അറിയിക്കുന്നതായും പ്രസിഡന്റിന്റെ ഓഫിസ് വ്യക്തമാക്കി. വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തെയാണ് സര്‍ക്കാര്‍ ചടങ്ങിനയച്ചത്.
മരണത്തില്‍ അനുശോചിച്ച് ദേശീയ പതാക താഴ്ത്തിക്കെട്ടുവാനും കാബിനറ്റ് യോഗം മാറ്റിവക്കുവാനും പ്രസിഡന്റ് നേരത്തെ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."