പായിപ്പാട് അതിഥി തൊഴിലാളികള്‍ പ്രതിഷേധിച്ച സംഭവം ആസൂത്രിതമെന്ന് മന്ത്രി പി.തിലോത്തമന്‍
എറണാകുളം: പായിപ്പാട് ഇന്ന് അരങ്ങേറിയ അതിഥി തൊഴിലാളികളുടെ പ്രതിഷേധം ആസൂത്രിതമെന്ന് മന്ത്രി പി.തിലോത്തമന്‍.പത്തനംതിട്ടയില്‍ പോലുമുള്ള തൊഴിലാളികള്‍ പായിപ്പാട്ടെത്തി. അത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ഇതേക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട സമര്‍പ്പിക്കാന്‍ പൊലിസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നമ്മുടെ വിരുന്നുകാരായെത്തിയ അതിഥി തൊഴിലാളികളോട് നാട്ടുകാരേക്കാള്‍ ബഹുമാനവും സൗകര്യവും നല്‍കി ആദരവോടെ സംരക്ഷിക്കുക എന്നുള്ളത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് മന്ത്രി പറഞ്ഞു. തൊഴിലാളികളെ ഉടന്‍ നാട്ടിലേക്ക് അയക്കാന്‍ സാധിക്കില്ലെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
പായിപ്പാട് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതി വിലയിരുത്താന്‍ പത്തനംതിട്ട, കോട്ടയം കലക്ടര്‍മാരും പൊലീസ് മേധാവിമാരുമായും ജനപ്രതിനിധികളുമായും മന്ത്രിചര്‍ച്ച നടത്തി.
പ്രത്യേക സാഹചര്യത്തില്‍ എറണാകുളത്ത് മന്ത്രി വിഎസ് സുനില്‍കുമാര്‍ സ്ഥിതി വിലിയിരുത്തി. പെരുമ്പാവൂരിലും ആലുവയിലും കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തി. പ്രത്യേക ജാഗ്രത വേണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്‌റ ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതര സംസ്ഥാനക്കാര്‍ താമസിക്കുന്ന ക്യാംപുകളില്‍ പൊലീസുദ്യോഗസ്ഥര്‍ സന്ദര്‍ശിക്കും. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് ഭക്ഷണം നല്‍കാന്‍ പൊലിസ് സഹായിക്കും.
നേരത്തേ സംഭവത്തില്‍ ഗൂഡാലോചനയുണ്ടെന്ന ജില്ലാ കലക്ടര്‍ പി.കെ സുധീര്‍ ബാബു യോഗത്തെ അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."