മുസ്‌ലിം ലീഗ് ചരിത്രത്തില്‍ നിന്ന് പാഠം ഉള്‍കൊണ്ട് രൂപം കൊണ്ട പ്രസ്ഥാനം: കെ.പി കൂഞ്ഞിമൂസ
ദോഹ: ചരിത്രത്തില്‍ നിന്ന് പാഠം ഉള്‍കൊണ്ട് രൂപം കൊണ്ട പ്രസ്ഥാനമാണ് മുസ്‌ലിം ലീഗെന്നും ചരിത്ര ബോധമില്ലാത്ത ഏതൊരു സമൂഹത്തിനും നിലനില്‍പ്പ് അസാധ്യമാണെന്നും ചന്ദ്രിക മുന്‍ അസിസ്റ്റന്റ് എഡിറ്ററും എഴുത്തുകാരനുമായ കെ.പി കുഞ്ഞിമൂസ ആദര്‍ശങ്ങള്‍ കേവലം പ്രസംഗങ്ങളില്‍ മാത്രം പ്രകടിപ്പിക്കുകയും പ്രകടനപരതയുടെ പിറകിലോടുകയും ചെയ്യുന്ന പല രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി മതസൗഹാര്‍ദത്തിന്റെയും ജനാധിപത്യത്തിന്റെയും ഉദാത്ത മാതൃകകള്‍ ജീവിതപാതയില്‍ പ്രവര്‍ത്തിച്ചു കാണിച്ചു തന്ന നേതാക്കളുടെ ചരിത്രമാണ് ലീഗിന്റെതെന്നും അദ്ദേഹം വ്യക്തമാക്കി.
ചന്ദ്രിക സ്ഥാപക ദിനത്തില്‍ ഖത്തര്‍ കെ.എം.സി.സി മീഡിയവിംഗ് സംഘടിപ്പിച്ച 'ടേബിള്‍ ടോക് വിത്ത് കുഞ്ഞിമൂസ' എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവിത വിശുദ്ധി സൂക്ഷിക്കുകയും പൊതുസമൂഹത്തില്‍ ഇടപെടലുകളില്‍ നീതിബോധത്തോടെ മാന്യത പുലര്‍ത്തുകയും ചെയ്ത നേതാക്കളായിരുന്നു ഖാഇദേ മില്ലത്തും, സീതി സാഹിബും, ബാഫഖി തങ്ങളും സി.എച്ചിനെയും, എം.കെ.ഹാജിയെയും ശിഹാബ് തങ്ങളെയും പോലുള്ളവര്‍. അതുകൊണ്ട് തന്നെ കടുത്ത രാഷ്ടീയവിയോജിപ്പുള്ളവര്‍ പോലും എല്ലാ കാലത്തും മുസ്‌ലിം ലീഗ് നേതാക്കളോടും മറ്റും ഏറെ ബഹുമാനാദരവുകള്‍ വെച്ച് പുലര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് മാധ്യമരംഗത്ത് എന്തൊക്കെ സാങ്കേതികവികാസം ഉണ്ടായാലും സ്ഥായിയായി നിലനില്‍ക്കുക അച്ചടി മാധ്യമങ്ങളാണെന്നും സദസില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടിയില്‍ അദ്ദേഹം പറഞ്ഞു. കെ.എം.സി.സി സംസ്ഥാന പ്രസിഡണ്ട് എസ്.എ.എം ബശീര്‍ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ ജനറല്‍ സെക്രട്ടറി അബദുനാസര്‍ നാച്ചി, ഉപദേശക സമിതിയംഗം എം.പി.ഷാഫി ഹാജി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."