HOME
DETAILS
MAL
യൂത്ത് ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറിയെ നീക്കി
backup
March 30 2020 | 03:03 AM
കോഴിക്കോട്: റേഷന്‍ കടകള്‍ വഴിയോ മറ്റേതെങ്കിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴിയോ സ്ഥിരംമദ്യപാനികള്‍ക്ക് സര്‍ക്കാര്‍ മദ്യലഭ്യത ഉറപ്പുവരുത്തണമെന്ന് സോഷ്യല്‍ മീഡിയയിലൂടെ വിവാദ പ്രസ്താവന നടത്തിയ യൂത്ത് ലീഗ് നേതാവിനെ തല്‍സ്ഥാനത്തുനിന്ന് നീക്കി. മലപ്പുറം ജില്ല മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി ഗുലാം ഹസ്സന് ആലംഗീറിനെയാണ് തല്‍സ്ഥാനത്തുനിന്ന് അന്വേഷണ വിധേയമായി സംസ്ഥാന കമ്മിറ്റി നീക്കം ചെയ്തത്. സോഷ്യല്‍ മീഡിയ വഴി സംഘടനാ വിരുദ്ധ നിലപാട് പ്രസിദ്ധീകരിച്ചതിനാണ് നടപടിയെന്ന് സംസ്ഥാന കമ്മിറ്റി വാര്ത്താകുറിപ്പില്വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് ഗുലാം ഹസ്സന് ആലംഗീര്‍ മദ്യം റേഷന്‍ വഴി വിതരണം ചെയ്യണമെന്നും ബിവറേജ് ഔട്ട്ലെറ്റുകള് അടച്ചിട്ടതോടെ മദ്യത്തിന്റെ ലഭ്യത സര്‍ക്കാര്‍ ഇല്ലാതാക്കിയെന്നും അതുവഴി ഉണ്ടാകാനിടയുള്ള എല്ലാ പ്രശ്നങ്ങളുടേയും ഉത്തരവാദിത്തം പ്രതിപക്ഷ കക്ഷികളുടെ മേല്‍ കെട്ടിവയ്ക്കാനുള്ള കുത്സിതനീക്കമാണെന്നും പോസ്റ്റിലൂടെ ആരോപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."