റിയാദ്-ജിസാന്‍ നഗരങ്ങള്‍ക്കുനേരെ മിസൈല്‍ ആക്രമണശ്രമം
റിയാദ്: സഊദി തലസ്ഥാന നഗരിയായ റിയാദിനു നേരെയുണ്ടായ മിസൈല്‍ ആക്രമണ ശ്രമത്തില്‍ രണ്ടു പേര്‍ക്ക് പരുക്കേറ്റതായി അറബ് സഖ്യസേന അറിയിച്ചു.
മിസൈല്‍ പ്രതിരോധ സംവിധാനം ഉപയോഗിച്ച് ആകാശത്ത് വച്ച് തകര്‍ത്ത മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ചാണ് രണ്ടു പേര്‍ക്ക് പരുക്കേറ്റത്. ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് റിയാദ് ലക്ഷ്യമാക്കി മിസൈല്‍ കുതിച്ചെത്തിയത്.
എന്നാല്‍, സഊദി വ്യോമ പ്രതിരോധസേന മിസൈലുകള്‍ നിലംതൊടും മുന്‍പേ തകര്‍ത്തതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. റിയാദ് നഗരത്തില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ചു രണ്ടു താമസക്കാര്‍ക്ക് പരുക്കേറ്റതായി റിയാദ് പ്രവിശ്യ സിവില്‍ ഡിഫന്‍സ് വക്താവ് ലഫ്റ്റനന്റ് കേണല്‍ മുഹമ്മദ് അല്‍ ഹമ്മാദി അറിയിച്ചു. റിയാദ് നഗരത്തില്‍ വലിയ സ്ഫോടന ശബ്ദം കേട്ടതായി പ്രദേശ വാസികള്‍ വെളിപ്പെടുത്തി.
കൂടാതെ, അതിര്‍ത്തി പ്രദേശമായ ജിസാന്‍ നേരെയും മിസൈല്‍ ആക്രമണ ശ്രമം ഉണ്ടായിട്ടുണ്ട്. ഇതും സഊദി തകര്‍ക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."