അപകട സ്ഥലത്ത് സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കും
തതാനൂര്‍: താനൂരില്‍ ഇന്ധന ടാങ്കര്‍ മറിഞ്ഞ സ്ഥലത്തു താനൂര്‍ എംഎല്‍എയുടെ പ്രത്യേക നിര്‍ദേശ പ്രകാരം ലോവര്‍ ഹമ്പ് ' സ്ഥാപിച്ചു. രണ്ടു ദിവസത്തിനകം ഇരു ഭാഗങ്ങളിലും സിഗ്‌നല്‍ ലൈറ്റ് സ്ഥാപിക്കുമെന്നും എംഎല്‍എ വി അബ്ദുറഹ്മാന്‍ അറിയിച്ചു. അപകടം നടന്ന സ്ഥലം എംഎല്‍എ സന്ദര്‍ശിച്ചു.
മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി
പൊന്നാനി: പൊന്നാനി മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ കനത്ത പരാജയത്തെത്തുടര്‍ന്നു വെളിയംകോട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ടി.അബൂബക്കര്‍ രാജിവെച്ചൊഴിവിലേക്ക് എ ഗ്രൂപ്പുകാരനായ ടി പി കേരളിയനെ തിരഞ്ഞെടുത്തതിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. പാര്‍ട്ടി വിരുദ്ധ നടപടിക്കു സസ്‌പെന്‍ഷന്‍ നേരിട്ട ടി.പി കേരളീയനെ മണ്ഡലം പ്രസിഡന്റാക്കിയതില്‍ ഐ ഗ്രൂപ്പും എ ഗ്രൂപ്പിലെ ഒരു വിഭാഗവും രംഗത്തെത്തി.
ഇന്നലെയാണ് ടി പി കേരളീയനെ പ്രസിഡന്റാക്കി നിയമിച്ചു ഡി.സി.സി ഉത്തരവിറക്കിയത്. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അന്നത്തെ യു ഡി എഫ് സ്ഥാനാര്‍ഥി പി.ടി അജയ് മോഹനെ തോല്‍പ്പിക്കുന്നതില്‍ മുഖ്യപങ്കു വഹിച്ചതു ടി പി കേരളിയനാണെന്നു പാര്‍ട്ടി തന്നെ ആരോപിച്ചിരുന്നു .ഇതിനു പുറമെ 2010 ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വെളിയംകോട് പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ വാലില്‍ ഖലീലിനെ തോല്‍പ്പിക്കാന്‍ ഇന്നത്തെ സി.പി.ഐ പൊന്നാനി മണ്ഡലം സെക്രട്ടറിയായ എന്‍ കെ സൈനുദ്ദീനു വേണ്ടി പരസ്യമായി പ്രചരണത്തിനിറങ്ങുകയും ചെയ്തിരുന്നു ടി പി കേരളീയന്‍. ഇതു പാര്‍ട്ടി നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞപ്പോള്‍ കേരളിയനെ സസ്‌പെന്റ് ചെയ്തിരുന്നു. ഇത്തരമൊരാളെ മണ്ഡലം പ്രസിഡന്റായി അംഗീകരിക്കാന്‍ കഴിയില്ലെന്നാണു നല്ലൊരു വിഭാഗം പ്രവര്‍ത്തകരുടെയും നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."