HOME
DETAILS

സ്പാനിഷ് പ്രധാനമന്ത്രി രജോയിയെ പുറത്താക്കി

  
backup
June 02 2018 | 02:06 AM

%e0%b4%b8%e0%b5%8d%e0%b4%aa%e0%b4%be%e0%b4%a8%e0%b4%bf%e0%b4%b7%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a7%e0%b4%be%e0%b4%a8%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%b0

 

മാഡ്രിഡ്: സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ രജോയിയെ പുറത്താക്കി. പാര്‍ലമെന്റില്‍ നടന്ന അവിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കാനാകാതെ വന്നതോടെ പ്രധാനമന്ത്രി പുറത്താകുകയായിരുന്നു. അവിശ്വാസ വോട്ടെടുപ്പില്‍ 180 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തതോടെയാണ് രജോയിക്ക് പുറത്തേക്ക് വഴിതെളിഞ്ഞത്.
രജോയിയുടെ പാര്‍ട്ടിയായ കണ്‍സര്‍വേറ്റിവ് പോപുലര്‍ പാര്‍ട്ടി(പി.പി) വന്‍ അഴിമതി ആരോപണം നേരിടുന്ന പശ്ചാത്തലത്തിലാണ് പ്രതിപക്ഷം രജോയിക്കെതിരേ അവിശ്വാസം കൊണ്ടുവന്നത്.
സോഷ്യലിസ്റ്റ് പ്രതിപക്ഷ നേതാവ് പെട്രോ സാഞ്ചെസ് പുതിയ പ്രധാനമന്ത്രിയാകും. തങ്ങളുടെ രാജ്യത്തിന്റെ ജനാധിപത്യ ചരിത്രത്തില്‍ പുതിയ പേജില്‍ ഒപ്പുവയ്ക്കുകയാണെന്നായിരുന്നു ഇതുസംബന്ധിച്ച് സാഞ്ചെസിന്റെ പ്രതികരണം. ആധുനിക സ്‌പെയിനിന്റെ ചരിത്രത്തില്‍ അവിശ്വാസത്തിലൂടെ പുറത്താകുന്ന ആദ്യത്തെ പ്രധാനമന്ത്രിയാണ് രജോയ്.
1977 നു ശേഷം ആദ്യത്തെ സംഭവമാണിത്. 2011 മുതല്‍ സ്‌പെയിനിന്റെ പ്രധാനമന്ത്രിയാണ് രജോയ്. ഒരു തവണ പുറത്തായെങ്കിലും 2016ല്‍ വീണ്ടും അധികാരത്തിലെത്തുകയായിരുന്നു.
ഇത് രണ്ടാംതവണയാണ് രജോയിക്ക് പ്രധാനമന്ത്രി കസേരയില്‍നിന്ന് താഴെയിറങ്ങേണ്ടി വരുന്നത്. സ്‌പെയിനില്‍ പൊതുചെലവ് ഗണ്യമായി വെട്ടിച്ചുരുക്കിയുള്ള സാമ്പത്തിക കാര്‍ക്കശ്യത്തിന്റെ പേരില്‍ ജനപ്രീതി നഷ്ടപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ആദ്യ തവണ രജോയ് ഭരണത്തില്‍ നിന്ന് പുറത്തായത്. 2016 നവംബര്‍ ഒന്നിനാണ് വീണ്ടും മരിയാനോ രജോയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തത്. 10 മാസത്തെ രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവില്‍ സമ്മേളിച്ച പാര്‍ലമെന്റില്‍ വോട്ടെടുപ്പിലൂടെയാണ് രജോയ് അന്ന് അധികാരത്തിലേറിയത്.
രണ്ടു തവണയായി നടന്ന പൊതു തെരഞ്ഞെടുപ്പുകളില്‍ ഒരു കക്ഷിക്കും കേവല ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്ന് ഉണ്ടായ അനിശ്ചിതത്വത്തെ തുടര്‍ന്നായിരുന്നു രജോയിക്ക് അന്ന് വീണ്ടും അവസരം ലഭിച്ചിരുന്നത്.

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  16 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  16 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  16 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  16 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  16 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  16 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  16 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  16 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  16 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  16 days ago