വുഡ് ഇന്‍ഡസ്ട്രീസ് വെല്‍ഫെയര്‍ അസോസിയേഷന് സംസ്ഥാന സമ്മേളനം ഏപ്രില്‍ മൂന്നിന് കോട്ടയത്ത്
കോട്ടയം: വുഡ് ഇന്‍ഡസ്ട്രീസ് വെല്‍ഫെയര്‍ അസോസിയേഷന് സംസ്ഥാന സമ്മേളനം ഏപ്രില്‍ മൂന്നിന് കോട്ടയത്ത് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമ്മേളനത്തോടനുബന്ധിച്ചുള്ള സെമിനാര്‍ കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ രാവിലെ 10 ന് മന്ത്രി ടി.പി രാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും.
അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി സി സി മോഹനന്, ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എം എസ് ജയരാമന്, എം.എസ്.എം.ഇ ഡെപ്യൂട്ടി ഡയറക്ടര്‍ ജി.എസ് പ്രകാശ്, ആര്.ബി.ഒ റീജ്യനല്‍ മാനേജര്‍ വി.കെ സുകുമാര്‍, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ ടി.വി രമണന്, മലിനീകരണ നിയന്ത്രണബോര്‍ഡ് എന്‍വയോണ്‍മെന്റ് എന്‍ജിനീയര്‍ കെ.ജി സജീവ് സംസാരിക്കും. വൈകീട്ട് നാലിന് നടക്കുന്ന പൊതുസമ്മേളനം വി.എസ് അച്യുതാനന്ദന് ഉദ്ഘാടനം ചെയ്യും.
അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ജോഷി സെബാസ്റ്റിയന് അധ്യക്ഷനാകും. ജോസ് കെ മാണി എം.പി, എം.എല്‍.എ മാരായ പി.സി ജോര്‍ജ്, കെ സുരേഷ് കുറുപ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്, നഗരസഭാ ചെയര്പേഴ്സന് പി.ആര് സോന സംബന്ധിക്കും.
സമ്മേളനത്തിന് മുന്നോടിയായി 3000 പ്രവര്‍ത്തകര്‍ അണിനിരക്കുന്ന പ്രകടനവും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ വുഡ് ഇന്‍ഡസ്ട്രീസ് വെല്‍ഫെയര്‍ അസോസിയേഷന് സംസ്ഥാന സെക്രട്ടറി സി സി മോഹനന്, ജില്ലാ കമ്മിറ്റി ഭാരവാഹികളായ അബ്ദുല്‍ മനാഫ്, രാജേഷ് കെ.ബി, ബാബു പിണ്ണാക്കനാട് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."