HOME
DETAILS

'തദ്ദേശ സെക്രട്ടറിമാര്‍ വെറുതെയിരിക്കരുത്; രാവിലെ ഏഴിന് ഓഫിസിലെത്തണം'

  
backup
June 02 2018 | 05:06 AM

%e0%b4%a4%e0%b4%a6%e0%b5%8d%e0%b4%a6%e0%b5%87%e0%b4%b6-%e0%b4%b8%e0%b5%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b1%e0%b4%bf%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d

 

മലപ്പുറം: നിപാ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഇന്നലെ മന്ത്രി കെ.ടി ജലീലിന്റെ സാന്നിധ്യത്തില്‍ ജില്ലാതല അവലോകന യോഗം ചേര്‍ന്നു. തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ എല്ലാ ദിവസവും രാവിലെ ഏഴിന് ഓഫിസിലെത്തി പഞ്ചായത്ത് വാഹനം ഉപയോഗിച്ചു പ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിക്കണമെന്നും വാര്‍ഡുതല സാനിറ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ ദിവസവും വിലയിരുത്തണമെന്നും യോഗത്തില്‍ മന്ത്രി നിര്‍ദേശിച്ചു.
പഞ്ചായത്ത് സെക്രട്ടറിമാരും ഡോക്ടര്‍മാരും തമ്മില്‍ പഞ്ചായത്തിലെ ആരോഗ്യ പ്രവശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാത്ത അവസ്ഥ മാറ്റണം. ആരോഗ്യവകുപ്പ് ജീവനക്കാര്‍ അടുത്ത ഒരു മാസം കൂടുതല്‍ സമയം ജോലി ചെയ്യാന്‍ തയാറാകണം. ഡോക്ടര്‍മാര്‍ വൈകിട്ട് അഞ്ചുവരെ പഞ്ചായത്ത് ആശുപത്രികളില്‍ ജോലി ചെയ്യുന്നുവെന്ന് ഉറപ്പാക്കാനും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കു മന്ത്രി നിര്‍ദേശം നല്‍കി.
മുനിസിപ്പല്‍ സെക്രട്ടറിമാര്‍ മുനിസിപ്പല്‍ പരിധിയില്‍തന്നെ താമസിക്കണം. ആരോഗ്യ വകുപ്പ് ജീവനക്കാര്‍ ഡ്യൂട്ടി സമയങ്ങളില്‍ അവര്‍ക്കനുവദിച്ച യൂനിഫോം ധരിച്ചിരിക്കണം. ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കു ഫണ്ട് ഒരു തടസമല്ലന്നും മന്ത്രി പറഞ്ഞു. ആവശ്യമെങ്കില്‍ കൂടുതല്‍ ഫണ്ട് ലഭ്യമാക്കും. ഡോക്ടര്‍മാരുടെ ഒഴിവുള്ള ആശുപത്രികളില്‍ ഡോക്ടര്‍മാരെ നിയമിക്കും. നിപാ വൈറസ് മരണവുമായി ബന്ധപ്പെട്ട് ആശങ്കയുള്ള പഞ്ചായത്തുകളുടെ പ്രവര്‍ത്തനങ്ങള്‍ മന്ത്രി വിലയിരുത്തി.
ആരോഗ്യ മേഖലയിലുള്‍പ്പെടെയുള്ള തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ പ്രത്യേക സോഫ്റ്റ്‌വെയര്‍ തയാറായിവരുന്നതായി മന്ത്രി അറിയിച്ചു. ഈ മാസം അഞ്ചു മുതല്‍ ഇതു പ്രവര്‍ത്തിച്ചുതുടങ്ങും. മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന യോഗത്തില്‍ തദ്ദേശ സ്വയംഭരണ അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍, മെഡിക്കല്‍ ഓഫിസര്‍മാര്‍ തുടങ്ങിയവരാണ് പങ്കെടുത്തത്.
ജില്ലാ കലക്ടര്‍ അമിത് മീണ, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന, എന്‍.എച്ച്.എം മാനേജര്‍ ഡോ. എ. ഷിബുലാല്‍, ഡെപ്യൂട്ടി ഡി.എം.ഒ മുഹമ്മദ് ഇസ്മാഈല്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍ കെ. മുരളീധരന്‍, പഞ്ചായത്ത് അസോസിയേഷന്‍ സെക്രട്ടറി സത്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാകിസ്ഥാനില്‍ തട്ടിയെടുത്ത ട്രയിനിലെ 80 പേരെ മോചിപ്പിച്ചു;  30 സുരക്ഷാ ഉദ്യോഗസ്ഥരെ വെടിവച്ചു കൊന്നു, ഏറ്റുമുട്ടലില്‍ 13 ഭീകരര്‍ കൊല്ലപ്പെട്ടതായി സൂചന

International
  •  a day ago
No Image

റഷ്യ-യുക്രൈൻ യുദ്ധം: 30 ദിവസത്തെ വെടിനിർത്തലിന് സാധ്യത, യുഎസ് നിർദേശിച്ച കരാർ യുക്രൈൻ അംഗീകരിച്ചു

International
  •  2 days ago
No Image

തൃശൂരിൽ വിവാഹ വാഗ്ദാനം നൽകി പീഡനം; യുവതി പ്രസവിച്ചു, പ്രതി അറസ്റ്റിൽ

Kerala
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-11-03-2025

PSC/UPSC
  •  2 days ago
No Image

സംസ്ഥാനത്ത് വൻ ലഹരിവേട്ട; എട്ട് പേർ അറസ്റ്റിൽ, പരിശോധന ശക്തമാക്കി പൊലീസും എക്സൈസും

Kerala
  •  2 days ago
No Image

മണിപ്പൂരില്‍ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് അപകടം: മൂന്ന് ബി.എസ്.എഫ് ജവാന്മാര്‍ മരിച്ചു, 13 പേര്‍ക്ക് പരുക്ക്

National
  •  2 days ago
No Image

അമിത വേഗത അപകട സാധ്യത വർധിപ്പിക്കുന്നു; ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലിസ്

oman
  •  2 days ago
No Image

'ടീം കേരള'ക്ക് ഗവർണറിന്റെ പിന്തുണ; കേരളത്തിന്റെ ആവശ്യങ്ങൾക്കായി ഒറ്റക്കെട്ടായി മുന്നോട്ട്

Kerala
  •  2 days ago
No Image

വയനാട് പുനരധിവാസം; ദുരന്തബാധിതർ സമ്മതപത്രം ഒപ്പ് ഇടില്ല, ഇന്ന് കൈമാറിയത് 8 പേർ മാത്രം

Kerala
  •  2 days ago
No Image

യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് വിഷയത്തിൽ വിവാദം; ആശവർക്കർമാരെ പിന്തുണച്ച് സുരേഷ് ഗോപി സമരപ്പന്തലിൽ

Kerala
  •  2 days ago