HOME
DETAILS

കടുത്ത പനിയും ഛർദിയും; കളമശേരിയിൽ അഞ്ച് വിദ്യാർത്ഥികൾ ചികിത്സ തേടി

  
March 11, 2025 | 3:25 PM

Five students seek treatment in Kalamassery

കൊച്ചി: എറണാകുളം കളമശേരിയിൽ കടുത്ത പനിയും ഛർദിയെയും തുടർന്ന് അഞ്ചു വിദ്യാർത്ഥികൾ ചികിത്സ തേടി. കളമശേരി സെന്റ് പോൾസ് ഇന്റർനാഷണൽ പബ്ലിക്ക് സ്കൂളിലെ ഒന്നും രണ്ടും ക്ലാസുകളിലെ കുട്ടികളാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കുട്ടികൾക്ക് പനി, ഛർദി, തലവേദന എന്നിവ അനുഭവപ്പെട്ടതിനെ തുടർന്ന് ആരോഗ്യവകുപ്പ് ഇടപെട്ടു. രോഗലക്ഷണങ്ങൾ കഴിഞ്ഞ ശനിയാഴ്ച മുതൽ പ്രകടമായതായി റിപ്പോർട്ടുണ്ട്. പ്രാഥമിക പരിശോധനകളുടെ അടിസ്ഥാനത്തിൽ, സ്കൂളിൽ അടുത്ത ദിവസം നടക്കേണ്ട പരീക്ഷകൾ മാറ്റിവെക്കാൻ അധികൃതർ നിർദേശിച്ചു.

പ്രതിരോധ നടപടികളുടെ ഭാഗമായി സ്കൂൾ താത്കാലികമായി അടയ്ക്കാൻ കളമശേരി നഗരസഭ ശുപാർശ ചെയ്തു. എന്നാൽ, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതായി എറണാകുളം ഡിഎംഒ അറിയിച്ചു.

Five school students in Kalamassery sought treatment for high fever and vomiting. Health officials have sent samples for testing, and precautionary measures are in place.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്കൂളിൽ പോകാൻ മടി, രക്ഷിതാക്കൾ നിർബന്ധിച്ചയച്ചു; മടങ്ങിയെത്തിയതിന് പിന്നാലെ എട്ടാം ക്ലാസുകാരൻ ജീവനൊടുക്കി

Kerala
  •  2 days ago
No Image

റെക്കോർഡുകൾ തകർക്കാൻ 'ഫാൽക്കൺസ് ഫ്ലൈറ്റ്'; ലോകത്തിലെ ഏറ്റവും വേഗതയേറിയ റോളർ കോസ്റ്റർ സഊദിയിൽ ഒരുങ്ങുന്നു

Saudi-arabia
  •  2 days ago
No Image

രാത്രി വനത്തിൽ അതിക്രമിച്ചുകയറി ബൈക്ക് റൈഡ്; വീഡിയോ ചിത്രീകരിച്ച യു ട്യൂബർമാർക്കെതിരെ കേസെടുത്തു

crime
  •  2 days ago
No Image

നാസയുടെ പേരിൽ തട്ടിപ്പ്: ഇരിഡിയം വാങ്ങി നൽകാമെന്ന് പറഞ്ഞ് ഹരിപ്പാട് സ്വദേശിക്ക് 75 ലക്ഷം രൂപ നഷ്ടമായി

Kerala
  •  2 days ago
No Image

പിടിച്ചെടുത്തത് 8136 ലിറ്റർ വ്യാജനെയ്യ്; 'നന്ദിനി' തട്ടിപ്പിന് പിന്നിലെ മുഖ്യസൂത്രധാരന്മാരായ ദമ്പതികൾ അറസ്റ്റിൽ

crime
  •  2 days ago
No Image

പാലക്കാട് തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാർഥിക്ക് പാമ്പുകടിയേറ്റു; ആശുപത്രിയിൽ

Kerala
  •  2 days ago
No Image

ആറുമാസം മുൻപ് പ്രണയവിവാഹം; ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തീകൊളുത്തി ആത്മഹത്യ ചെയ്തു

crime
  •  2 days ago
No Image

'പന്ത് തൊട്ടാൽ തലച്ചോറ് നഷ്ടപ്പെടുന്ന താരമാണ് അവൻ'; മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിനെതിരെ വൻ വിമർശനം

Football
  •  2 days ago
No Image

ഇവർ അമിതവേ​ഗത്തിൽ യാത്ര ചെയ്താലും പിഴ അടക്കേണ്ടിവരില്ല; പിന്നിൽ യുഎഇ സർക്കാരിന്റെ ഈ സംരംഭം

uae
  •  2 days ago
No Image

ചൈനീസ് നിയന്ത്രണം മറികടക്കാൻ ഇന്ത്യ; 7,280 കോടിയുടെ 'റെയർ എർത്ത്' ഖനന പദ്ധതിക്ക് അംഗീകാരം

National
  •  2 days ago


No Image

സ്കൂൾ കുട്ടികളുമായി പോവുകയായിരുന്ന ഓട്ടോ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടം: മരണസംഖ്യ രണ്ടായി; കാണാതായ നാല് വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  2 days ago
No Image

കൈക്കൂലി കേസിൽ ഇ.ഡി. ഉദ്യോഗസ്ഥനെതിരെ പരാതി നൽകിയ വ്യവസായിക്ക് തിരിച്ചടി: മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

Kerala
  •  2 days ago
No Image

വർഷങ്ങളോളം ഭർത്താവ് കഷ്ടപ്പെട്ടുണ്ടാക്കിയ ഒന്നരക്കോടി രൂപ ഭാര്യയെ സൂക്ഷിക്കാനേൽപിച്ചു; ഓൺലൈൻ മത്സരങ്ങളിൽ വിജയിപ്പിക്കുന്നതിനായി പണം യുവതി സ്ട്രീമർക്ക് നൽകി; കണ്ണീരടക്കാനാവാതെ യുവാവ്

International
  •  2 days ago
No Image

രാജ്യത്ത് രണ്ട് കോടി ആളുകളുടെ ആധാർ നമ്പറുകൾ നീക്കം ചെയ്തു; നിർണ്ണായക നടപടിയുമായി യുഐഡിഎഐ

National
  •  2 days ago