HOME
DETAILS

പാകിസ്ഥാനില്‍ തട്ടിയെടുത്ത ട്രയിനിലെ 80 പേരെ മോചിപ്പിച്ചു;  30 സുരക്ഷാ ഉദ്യോഗസ്ഥരെ വെടിവച്ചു കൊന്നു, ഏറ്റുമുട്ടലില്‍ 13 ഭീകരര്‍ കൊല്ലപ്പെട്ടതായി സൂചന

  
Web Desk
March 12 2025 | 01:03 AM

Pakistan Train Attack 80 Hostages Rescued 30 Security Personnel Killed

പെഷാവര്‍: പാകിസ്ഥാനില്‍ ഭീകരര്‍ തട്ടിയെടുത്ത ട്രെയിനില്‍ നിന്ന് 80 പേരെ മോചിപ്പിച്ചു. 182യാത്രക്കാരെയാണ് ഭീകരര്‍ ബന്ദികളാക്കിയത്. 30 സുരക്ഷാ ഉദ്യോഗസ്ഥരെ ഭാകരര്‍ വധിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഏറ്റുമുട്ടലില്‍ 13 ഭീകരര്‍ കൊല്ലപ്പെട്ടതായും സൂചനയുണ്ട്.  ക്വറ്റയില്‍ നിന്ന് പെഷാവറിലേക്ക് പോകുകയായിരുന്ന ജഫ്ഫാര്‍ എക്‌സ്പ്രസാണ് കഴിഞ്ഞ ദിവസം തട്ടിയെടുത്തത്. 

ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ ബലൂചിസ്ഥാന്‍ വിമോചന സേന (ബി.എല്‍.എ) യെന്ന വിഘടനവാദ ഗ്രൂപ്പാണ് ആക്രമണത്തിന് പിന്നില്‍. സൈനികരും സര്‍ക്കാര്‍ ജീവനക്കാരും ഉള്‍പ്പെടെ 182 പേരെ തടവിലാക്കിയ ശേഷം ട്രെയിന്‍ യാത്രക്കാരെ വിട്ടയക്കുകയായിരുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരെയാണ് വിട്ടയച്ചത്. പാക് സര്‍ക്കാരിന്റെ നാലു മുതിര്‍ന്ന ഉദ്യോഗസ്ഥരെയും തടവിലാക്കിയിട്ടുണ്ട്. പെഷാവറില്‍ താമസിക്കുന്നവരാണിവര്‍.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ബി.എല്‍.എ ഏറ്റെടുത്തതായി സംഘടന പ്രസ്താവനയില്‍ പറഞ്ഞു. 20 സുരക്ഷാ സൈനികരെ വധിച്ചെന്നും ഇവര്‍ അവകാശപ്പെട്ടു. മഷ്‌കാഫ്, ദാദര്‍, ബൊലാന്‍ എന്നിവിടങ്ങളില്‍ തങ്ങള്‍ ആസൂത്രണം ചെയ്താണ് ആക്രമണം നടപ്പാക്കിയതെന്നും റെയില്‍വേ ട്രാക്കില്‍ സ്‌ഫോടനം നടത്തിയാണ് ട്രെയിനിന്റെ നിയന്ത്രണം ഏറ്റടുത്തെന്നും പ്രസ്താവനയില്‍ പറഞ്ഞു.

Pakistani security forces rescued 80 hostages after terrorists hijacked Jaffar Express en route to Peshawar. Reports indicate 30 security personnel were killed, while 13 terrorists were neutralized in the operation. 

ALSO READ: പാക്കിസ്ഥാനില്‍ ട്രെയിന്‍ തട്ടിയെടുത്തു; 450 യാത്രക്കാരെ ബലൂച് ഭീകരര്‍ ബന്ദികളാക്കി

വെടിവയ്പ്പില്‍ ലോക്കോ പൈലറ്റിന് പരുക്കേറ്റു. ട്രെയിനില്‍ വെടിവയ്പ് നടന്നിരുന്നു. സുരക്ഷാ സേന ട്രെയിനിനു സമീപമെത്തി.100 സുരക്ഷാ സൈനികരെ ബന്ദികളാക്കിയെന്ന് ബി.എല്‍.എ അവകാശപ്പെട്ടിരുന്നു. തങ്ങളുടെ അംഗങ്ങള്‍ കൊല്ലപ്പെടുകയോ പരുക്കേല്‍ക്കുകയോ ചെയ്തിട്ടില്ലെന്നുമാണ് അവര്‍ അറിയിക്കുന്നത്. വ്യോമാക്രമണം നടത്തിയാല്‍ എല്ലാ ബന്ദികളെയും വധിക്കുമെന്നും ബി.എല്‍.എ താക്കീത് നല്‍കിയിട്ടുണ്ട്. പാകിസ്ഥാനില്‍ 2021ല്‍ 1,600 പേരാണ് ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. ഹീനമായ ആക്രമണമാണിതെന്ന് പാക് പ്രസിഡന്റ് ആരിഫ് അലവി പറഞ്ഞു. പാക് ജനത ഇത്തരം ആക്രമണങ്ങളെ ഒറ്റക്കെട്ടായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വനിത സിപിഒ റാങ്ക് ലിസ്റ്റ്: 45 പേര്‍ക്ക് കൂടി അഡ്വൈസ് മെമ്മോ അയച്ചു

Kerala
  •  4 days ago
No Image

അഞ്ചു കിലോ കഞ്ചാവുമായി പൊലീസ് പിടികൂടിയ സ്ത്രീ ജാമ്യത്തിലിറങ്ങി 4.33 കിലോ കഞ്ചാവുമായി വീണ്ടും പിടിയിൽ

Kerala
  •  4 days ago
No Image

ലഹരി ഉപയോഗം മൂലം കണ്ണ് തടിച്ചു, ഷൂട്ടിങ് മുടക്കി, ലൈംഗിക ചുവയോടെ സംസാരം: ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ വിൻസി നൽകിയ പരാതി പുറത്ത്

Kerala
  •  4 days ago
No Image

ജാഗ്രത: തിങ്കളാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  4 days ago
No Image

കെ.എ.എസ് പരീക്ഷയിൽ അപേക്ഷകർ കുറഞ്ഞു: പ്രായപരിധിയും വിജ്ഞാപന കാലതാമസവും പ്രതിസന്ധിയിൽ

Kerala
  •  4 days ago
No Image

ശാരദാ മുരളീധരൻ 30ന് പടിയിറങ്ങും മനോജ് ജോഷിയെ മടക്കിവിളിക്കാൻ മുഖ്യമന്ത്രി; എ. ജയതിലകിന് വെല്ലുവിളി

Kerala
  •  4 days ago
No Image

ഗുരുതരാവസ്ഥയിലായ രോഗിയെ മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോകാന്‍ 108 ആംബുലന്‍സില്‍ വിളിച്ചിട്ടും വിട്ടു നല്‍കിയില്ല; രോഗി മരിച്ചു

Kerala
  •  4 days ago
No Image

ഗവർണറെ തടഞ്ഞ എസ്.എഫ്.ഐ നേതാവിന് ഓപൺ സർവകലാശാല സിൻഡിക്കേറ്റ് പദവി ; വിദേശ വിദ്യാർഥി ഏജൻസി ഡയറക്ടർക്കും നിയമനം

Kerala
  •  4 days ago
No Image

മലപ്പുറത്തും പത്തനംതിട്ടയിലുമുണ്ടായ വാഹനാപകടങ്ങളില്‍ രണ്ടു പേര്‍ മരിച്ചു

Kerala
  •  4 days ago
No Image

കൊല്ലത്ത് വീട്ടമ്മയുടെ മാല പൊട്ടിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍

Kerala
  •  4 days ago