രോഗമുക്തരായ ഇറ്റലി കുടുംബത്തിന് വികാരനിര്‍ഭരമായ യാത്രയയപ്പ്
തിരുവല്ല: പത്തനംതിട്ടയില്‍ കൊവിഡ് -19 ആദ്യം സ്ഥിരീകരിച്ച മൂന്നംഗ ഇറ്റലിക്കുടുംബമടക്കമുള്ള അഞ്ചുപേര്‍ ഇന്നലെ ആശുപത്രി വിട്ടു.
പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഐസലേഷന്‍ വാര്‍ഡില്‍ കഴിഞ്ഞിരുന്ന റാന്നി ഐത്തല സ്വദേശികളും ബന്ധുക്കളും ഉള്‍പ്പെടുന്ന കുടുബത്തിനു വികാരനിര്‍ഭരമായ യാത്രയയപ്പാണ് ആശുപത്രി അധികൃതരും ജീവനക്കാരും നല്‍കിയത്.ജനറല്‍ ആശുപത്രി ആര്‍.എം.ഒ. ഡോ.ആശിഷ് മോഹന്‍ കുമാര്‍, ഡോ.ശരത് തോമസ് റോയി, ഡോ.നസ്‌ലിന്‍ എം. സലാം, ഡോ.ജയശ്രീ, പരിചരിച്ച നഴ്‌സുമാര്‍, ആശുപത്രിയിലെ മറ്റു ജീവനക്കാര്‍ എല്ലാവരും ചേര്‍ന്നു കൈയ്യടിച്ചാണ് ഇവരെ പുറത്തേക്കുകൊണ്ടുവന്നത്. കലക്ടര്‍ പി.ബി നൂഹിന്റെ നിര്‍ദേശപ്രകാരം ആദ്യം മധുരംനല്‍കി. അത്താഴത്തിനുള്ള ഭക്ഷണവും ജനറല്‍ ആശുപത്രി സ്റ്റാഫ് കൗണ്‍സിലിന്റെ വകയായി ഒരു ദിവസത്തേക്കുള്ള അരിയും പലവ്യഞ്ജനങ്ങളും പച്ചക്കറിയും ഉള്‍പ്പെടെ നല്‍കിയാണ് ഇവരെ സന്തോഷത്തോടെ വീട്ടിലേക്കു യാത്രയാക്കിയത്.
മന്ത്രി ഷൈലജ ടീച്ചര്‍, ജില്ലാ കലക്ടര്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ അവസരോചിതമായ ഇടപെടലുകള്‍ തങ്ങളുടെ ജീവന്‍ രക്ഷിച്ചു.തങ്ങള്‍ക്ക് ഇവിടെ വീട്ടിലേക്കാള്‍ സുഖമായിരുന്നെന്നും കുടുംബം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."