HOME
DETAILS
MAL
ആദിവാസി ഊരുകളില്‍ ഭക്ഷണമെത്തിക്കാന്‍ നടപടി
backup
March 30 2020 | 23:03 PM
തിരുവനന്തപുരം: സംസ്ഥാനത്തെ പട്ടികജാതി, പട്ടികവര്‍ഗ മേഖലകളില്‍ ഭക്ഷണ ദൗര്‍ലഭ്യം ഇല്ലാതാക്കാന്‍ നടപടി സ്വീകരിച്ചുവരികയാണെന്ന് മന്ത്രി എ.കെ ബാലന്. പട്ടികവര്‍ഗ മേഖലകളില്‍ ഭക്ഷണക്കിറ്റ് വിതരണം ആരംഭിച്ചു. 1,44,944 കുടുംബങ്ങള്‍ക്കാണ് കിറ്റുകള്‍ നല്‍കേണ്ടത്. 16,377 കുടുംബങ്ങള്‍ക്ക് കിറ്റ് വിതരണംചെയ്ത് കഴിഞ്ഞു. ഏപ്രില്‍ അഞ്ചിന് മുന്‍പായി കിറ്റ് വിതരണം പൂര്‍ത്തിയാക്കാന്‍ ശ്രമിച്ചുവരികയാണ്.
പട്ടികജാതി സങ്കേതങ്ങളില്‍ പൊതുസംവിധാനങ്ങളുടെ ഭാഗമായിത്തന്നെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന ഭക്ഷ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. പട്ടികജാതി വികസന ഓഫിസര്‍മാര്‍ ഫീല്‍ഡ്തല പരിശോധന നടത്തി ആവശ്യക്കാരായ എല്ലാവര്ക്കും ഭക്ഷണസാധനങ്ങള്‍ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നുണ്ട്.
പട്ടികവര്‍ഗ മേഖലയില്‍ നിന്ന് ചില പരാതികളുണ്ടായത് പരിഹരിച്ചുവരികയാണ്. സാധാരണ ജൂണ്‍, ജൂലൈ മാസങ്ങളില്‍ ആരംഭിക്കുന്ന ഭക്ഷ്യസുരക്ഷാ പദ്ധതി നേരത്തെ ആരംഭിക്കുന്നതിന് പട്ടികവര്‍ഗ വികസന വകുപ്പ് ഡയരക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. കണ്‍സ്യൂമര്‍ഫെഡിന്റെ കീഴിലുള്ള ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകള്‍ വഴിയും സപ്ലൈകോ വഴിയുമാണ് ഭക്ഷ്യധാന്യങ്ങള്‍ ശേഖരിക്കുന്നത്. സപ്ലൈകോ മുഖേന ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുന്നതിന് ചില ജില്ലകളില്‍ കാലതാമസം ഉണ്ടായിട്ടുണ്ട്. ഇത് പരിഹരിക്കുന്നതിന് സിവില്‍ സപ്ലൈസ് മന്ത്രിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. അത്യാവശ്യങ്ങള്‍ക്കായി പുറത്തുപോകുന്നവര്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ ഉദ്യോഗസ്ഥര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."