യുവാവിന്റെ ദുരൂഹമരണം: കൂടുതല്‍പേരെ ചോദ്യം ചെയ്യും
പത്തനാപുരം: വാഴപ്പാറയില്‍ യുവാവിന്റെ ദുരൂഹമരണത്തില്‍ പൊലിസ് കൂടുതല്‍ പേരെ ചോദ്യം ചെയ്യും. വാഴപ്പാറ ഉടയന്‍ചിറ പാറയ്ക്കല്‍ വീട്ടില്‍ റെജിയെയാ(38)ണ് സുഹൃത്തിന്റെ വീട്ടില്‍ വ്യാഴാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. റെജിയുടെ വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുളള ബാബുവിന്റെ വീട്ടിലാണ് മൃതദേഹം കണ്ടത്.
സുഹൃത്തുക്കളായ കുക്കു എന്നു വിളിക്കുന്ന ശ്രീജിത്ത്,വാവാ എന്നു വിളിക്കുന്ന ബാബു,സന്ദീപ്, വേണു,ഷാജി എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവരെ പൊലിസ് ചോദ്യം ചെയ്ത് വരുന്നു. സംഭവത്തില്‍ അസ്വഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചാലെ മരണ കാരണം വ്യക്തമാവുകയുള്ളൂ. ബുധനാഴ്ച രാത്രി 7.30ന് റെജിയെ ബാബു വിളിച്ചു കൊണ്ട് പോയിരുന്നു.
പിറ്റേദിവസം രാവിലെ ഏഴായിട്ടും വീട്ടില്‍ എത്താഞ്ഞതിനെ തുടര്‍ന്ന് ഭാര്യ ഷൈനി കുടുംബ വീട്ടില്‍ റെജിയുണ്ടോയെന്ന് തിരക്കി. തുടര്‍ന്ന് റെജിയുടെ പിതാവ് യോഹന്നാന്‍ ബാബുവിന്റെ വീട്ടില്‍ തിരക്കി വന്നപ്പോഴാണ് റെജി ബാബുവിന്റെ വീട്ടില്‍ കട്ടിലില്‍ മരിച്ച് കിടക്കുന്നത് കാണുന്നത്. ബാബുവിന്റെ വീട്ടില്‍ റെജിയുള്‍പ്പെടെ സുഹൃത്തുക്കളായ അഞ്ച് പേര്‍ ചേര്‍ന്ന് ക്യാരംസ് കളിച്ചിരുന്നു. മദ്യലഹരിയിലായിരുന്ന ഇവര്‍ കളിക്കിടെ തര്‍ക്കം ഉണ്ടാവുകയും അടിപിടി ഉണ്ടാകുകയും ചെയ്തതായി പറയുന്നു. അടിപിടിക്കിടെ ക്യാരംസ് ബോഡ് കൊണ്ട് റെജിയുടെ തലയ്ക്ക് അടിയേറ്റു. അടിയേറ്റ റെജി തറയില്‍ കുത്തിയിരുന്നു. ഇതിനിടെ ബാബു ഒഴികെ ബാക്കി സുഹൃത്തുക്കള്‍ വീടുകളിലേക്ക് പോയി. മദ്യത്തിന്റെ കെട്ട് പോയപ്പോള്‍ റെജിയെ വന്ന് നോക്കുമ്പോള്‍ റെജിയ്ക്ക് അനക്കമില്ലായിരുന്നതായി ബാബു പറഞ്ഞു. അടിപിടിക്കിടെ മരണം സംഭവിച്ചതാകാമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. പുനലൂര്‍ ഡിവൈ.എസ്.പി അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പൊലിസും ഡോഗ്‌സ്‌ക്വാഡും ഫോറന്‍സിക് സംഘവും സ്ഥലത്ത് എത്തി പരിശോധന നടത്തി.
റോഷ്‌നി,റോഷന്‍ എന്നിവര്‍ മക്കളാണ്. റെജി നിര്‍മാണ തൊഴിലാളിയായിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."