നിയമസഭാ സമ്മേളനം തിങ്കളാഴ്ച്ച മുതല്‍
തിരുവനന്തപുരം: നിയമസഭയുടെ പതിനൊന്നാം സമ്മേളനം തിങ്കളാഴ്ച തുടങ്ങും. പൂര്‍ണ്ണമായും നിയമനിര്‍മ്മാണത്തിനായി ഉദ്ദേശിച്ചുള്ള സമ്മേളനം 12 ദിവസമാണ് ചേരുക. 17 ഓര്‍ഡിനന്‍സുകളും വിവിധ ഭേദേഗതി ബില്ലുകളും സഭയില്‍ അവതരിപ്പിക്കും. പഞ്ചായത്തീരാജ്, കേരള മുന്‍സിപാലിറ്റി നിയമത്തിലെ രണ്ട് ഭേദഗതി ബില്ലുകള്‍, ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല, കേരള സര്‍വകലാശാലയുടെ സെനറ്റ് സിന്‍ഡിക്കേറ്റ് എന്നിവയ്ക്ക് താല്‍ക്കാലിക ബദല്‍, കേരളസര്‍വകലാശാല നിയമഭേദഗതി എന്നിവ ഉള്‍പ്പെടെ ആറ് ബില്ലുകള്‍ ആദ്യ രണ്ട് ദിവസം തന്നെ പരിഗണിക്കുമെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ബഡ്ജറ്റിന്റെ ഉപധനാഭ്യര്‍ത്ഥനകളുടെ ചര്‍ച്ചയും വോട്ടെടുപ്പും 13 ന് നടക്കും. പതിനാലാം കേരള നിയമ സഭയുടെ രണ്ടാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസി എന്ന പേരില്‍ ആഘോഷ പരിപാടി ജൂലൈയില്‍ നടത്തുമെന്നും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."