HOME
DETAILS

നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം പരിഗണിക്കുന്നത് 36 ബില്ലുകള്‍

  
backup
June 02 2018 | 22:06 PM

%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%b8%e0%b4%ad%e0%b4%be-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%ae%e0%b5%87%e0%b4%b3%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%a8%e0%b4%be


തിരുവനന്തപുരം: കാലാവധി പൂര്‍ത്തിയാകുന്ന 17 ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള നിയമനിര്‍മാണ ബില്ലുകള്‍ അവതരിപ്പിക്കുന്നതിനായി നിയമസഭയുടെ 12 ദിവസത്തെ സമ്മേളനം നാളെ തുടങ്ങും.
പഞ്ചായത്തീരാജ്, കേരള മുനിസിപ്പാലിറ്റി നിയമത്തിലെ രണ്ട് ഭേദഗതി ബില്ലുകള്‍, ശങ്കാരാചാര്യ സംസ്‌കൃത സര്‍വകലാശാല, കേരള സര്‍വകലാശാലയുടെ സെനറ്റ് സിന്‍ഡിക്കേറ്റ് എന്നിവയ്ക്ക് താല്‍ക്കാലിക ബദല്‍, കേരള സര്‍വകലാശാല നിയമഭേദഗതി എന്നിവ ഉള്‍പ്പെടെ ആറ് ബില്ലുകള്‍ ആദ്യ രണ്ടുദിവസം തന്നെ സഭ പരിഗണിക്കുമെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നിയമനിര്‍മാണത്തിനായി നീക്കിവച്ചിട്ടുള്ള മറ്റു ദിവസങ്ങളില്‍ കാര്യോപദേശക സമിതി തീരുമാനിക്കുന്നതിന്റെ അടിസ്ഥാനത്തിലുള്ള ബില്ലുകള്‍ സഭ പരിഗണിക്കും.
17 ബില്ലുകള്‍ക്ക് പുറമെ പരിശോധനാഘട്ടം കഴിഞ്ഞ 19 ഓളം ബില്ലുകളും അവതരിപ്പിക്കും. ഭരണ-പ്രതിപക്ഷ കക്ഷികള്‍ സഹകരിക്കുകയാണെങ്കില്‍ സമ്മേളനകാലാവധി ദീര്‍ഘിപ്പിച്ചേക്കുമെന്നും സ്പീക്കര്‍ പറഞ്ഞു. 13ന് ബജറ്റ് ഉപധനാഭ്യര്‍ഥനകളുടെ ചര്‍ച്ചയും വോട്ടെടുപ്പും നടക്കും.
റമദാന്‍ പ്രമാണിച്ച് 14,15 തിയതികളില്‍ സഭ ചേരില്ല. ഇതുവരെ 125 ദിവസമാണ് സഭ ചേര്‍ന്നത്. ഇത് രാജ്യത്ത് റെക്കോഡാണ്. ഭരണ സുതാര്യതയാണ് ഇത് കാണിക്കുന്നതെന്നും പ്രതിപക്ഷ സഹകരണം കൊണ്ടാണിതിന് കഴിഞ്ഞതെന്നും സ്പീക്കര്‍ പറഞ്ഞു.
ഇക്കാലയളവില്‍ സഭാ നടപടിക്രമങ്ങളെയും ചട്ടങ്ങളെയും സംബന്ധിച്ച ഗ്രന്ഥം ഉള്‍പ്പെടെ നിരവധി ഗ്രന്ഥങ്ങള്‍ പുറത്തിറക്കാന്‍ നിയമസഭാ സെക്രട്ടേറിയറ്റിന് കഴിഞ്ഞു. ഓണ്‍ലൈനിലൂടെ നിയമഭേദഗതി നിര്‍ദേശിക്കാനുള്ള സംവിധാനവും തുടങ്ങാന്‍ സാധിച്ചു. നിയമസഭയുടെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജനാധിപത്യത്തിന്റെ ആഘോഷം എന്ന പേരില്‍ ആറുമാസം നീണ്ടുനില്‍ക്കുന്ന പരിപാടിക്ക് ജൂലൈയില്‍ തുടക്കമാകും.
സഭാ സമ്മേളനം അവസാനിക്കുന്നതിന് മുന്‍പ് നിയമസഭാ സാമാജികര്‍ ഉന്നയിക്കുന്ന എല്ലാ ചോദ്യങ്ങള്‍ക്കും മന്ത്രിമാര്‍ മറുപടി നല്‍കണമെന്ന റൂളിങ്ങോടെ പൊതുവെ വലിയമാറ്റം ഉണ്ടായിട്ടുണ്ടെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  13 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  13 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  13 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  13 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  13 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  13 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  13 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  13 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  13 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  13 days ago