രാഷ്ട്രീയക്കാരുള്‍പ്പെട്ട കൊളീജിയം ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കും: കെമാല്‍പാഷ
ചേര്‍ത്തല: രാഷ്ട്രീയക്കാരുള്‍പ്പെട്ട കൊളീജിയം ജുഡീഷ്യറിയുടെ വിശ്വാസ്യതയ്ക്ക് കോട്ടംവരുത്താന്‍ ഇടനല്‍കുന്നതാണെന്ന് റിട്ട.ജസ്റ്റിസ് ബി. കെമാല്‍പാഷ. ജഡ്ജിമാരെ നിയമിക്കുന്നതിന് സ്വതന്ത്ര നിയമന കമ്മിഷന്‍ രൂപീകരിക്കണം. വിരമിച്ച ജഡ്ജിമാരെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിച്ച് വിശദമായി വിശകലനം ചെയ്തും കൂടിക്കാഴ്ച നടത്തിയും നിയമനം നടത്തുന്നതാവും ഉചിതം. ചേര്‍ത്തല ബാര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഇന്ത്യന്‍ ജുഡീഷ്യറിയും രാഷ്ട്രീയവും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സമൂഹം അംഗീകരിക്കുന്ന കഴിവുള്ളവരായവരെ ഇത്തരത്തില്‍ കണ്ടെത്താന്‍ കഴിയും. സാമ്പത്തിക സ്വാതന്ത്ര്യവും ജുഡീഷ്യറിക്ക് ആവശ്യമാണ്. ബജറ്റ് വിഹിതമില്ലാതെ ജുഡീഷ്യറിക്ക് ഒന്നും ചെയ്യാനാവില്ല. മൊട്ടുസൂചി വാങ്ങണമെങ്കില്‍ പോലും സര്‍ക്കാരിന് മുന്നില്‍ കൈനീട്ടണം. വിരമിക്കുന്ന ജഡ്ജിമാര്‍ ശമ്പളം പറ്റുന്ന സര്‍ക്കാര്‍ ജോലികളില്‍ പോവുന്നത് തടയണം. കോടതിയില്‍ നടക്കുന്ന ഭൂരിഭാഗം കേസുകളിലും കക്ഷിയാണ് സര്‍ക്കാര്‍.
സര്‍ക്കാരിന്റെ ഇഷ്ടക്കേടിന് ഇടയാവാതെ വിധി പറയാന്‍ കാരണമാകുമെന്ന ആക്ഷേപം തള്ളിക്കളയാവുന്നതല്ല. നിലവില്‍ ഒരു പ്യൂണിന് പോലും കുറഞ്ഞ യോഗ്യത ആവശ്യമാണ്. പക്ഷേ നമ്മെ ഭരിക്കുന്നവരുടെ യോഗ്യതയ്ക്കും പ്രാധാന്യമുണ്ട്. പണക്കാരനും പാവപ്പെട്ടവനും നിയമം വ്യാഖ്യാനിക്കുമ്പോള്‍ വ്യത്യാസമുണ്ട്. ഇത് ജഡ്ജിയുടെ വിവേചനാധികാരമാണ്. സ്വതന്ത്രമായി അഭിപ്രായം പറയുന്ന തന്നെ കോടതിയലക്ഷ്യത്തില്‍ കുടുക്കുവാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും കെമാല്‍പാഷ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."