യൂത്ത് കോണ്‍ഗ്രസ്സ് വിദ്യാഭ്യാസ മന്ത്രിയുടെ കോലം കത്തിച്ചു
കണ്ണൂര്‍: എസ്.എസ്.എല്‍.സി പരീക്ഷയുടെ സുതാര്യത നഷ്ടപ്പെടുത്തുകയും വിദ്യാര്‍ഥികളെ ദുരിതത്തിലാഴ്ത്തി പരീക്ഷ മാറ്റി നടത്തുകയും ചെയ്ത വിദ്യാഭ്യാസ വകുപ്പിന്റെ കെടുകാര്യസ്ഥതയില്‍ പ്രതിഷേധിച്ച് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോക്സഭാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂരില്‍ പന്തം കൊളുത്തി പ്രകടനവും മന്ത്രിയുടെ കോലം കത്തിക്കലും നടത്തി.
തുടര്‍ന്ന് കണ്ണൂര്‍ മുന്‍സിപ്പല്‍ സ്കൂളിനു മുന്നില്‍ നടന്ന പ്രതിഷേധം യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോക്സഭാ പ്രസിഡന്റ് റിജില്‍ മാക്കുറ്റി ഉദ്ഘാടനം ചെയ്തു.
കണ്ണൂര്‍ ബ്ലോക്ക് പ്രസിഡന്റ് പി.എ ഹരി അധ്യക്ഷനായി.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജോഷി കണ്ടത്തില്‍, കെ.എസ്.യു ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ്, കെ.എസ്.യു സംസ്ഥാന സെക്രട്ടറി എം.കെ വരുണ്‍, നേതാക്കളായ കെ കമല്‍ജിത്ത്, ഷറഫുദ്ദീന് കാട്ടാമ്പള്ളി, ഫര്ഹാന് മുണ്ടേരി, ആദര്‍ശ് മാങ്ങാട്ടിടം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."