ഫ്‌ളൈഓവര്‍ നിര്‍മിക്കുന്നത് ബൈപാസിനു സമാന്തരമായി
ചങ്ങനാശേരി: ഫ്‌ളൈഓവര്‍ ചങ്ങനാശേരി ബൈപാസിനു സമാന്തരമായി നിര്‍മിക്കാനാണ് നിര്‍ദേശം. വാഴൂര്‍ റോഡിലെ റെയില്‍വേ മേല്‍പ്പാലം ബൈപാസ് ജങ്ഷനിലേക്ക് എത്തുമ്പോള്‍ റോഡിന് വളവ് നേരിട്ടിട്ടുള്ളതിനാല്‍ ബൈപാസ് റോഡില്‍ ഫ്‌ളൈ ഓവര്‍ നിര്‍മിക്കാനാണ് പൊതുമരാമത്ത് വകുപ്പിന്റെ തീരുമാനം. ഇതു സംബന്ധിച്ച് പൊതുമരാമത്തു വകുപ്പ് പ്രാഥമിക പഠനങ്ങള്‍ നടത്തികഴിന്നു.
കോട്ടയം നാഗമ്പടം സ്റ്റേഡിയത്തില്‍ 2015 ജൂണ്‍ 26 ന് നടന്ന ജനസമ്പര്‍ക്ക പരിപാടിയുടെ ഉദ്ഘാടന വേളയില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയാണ് ചങ്ങനാശേരി റെയില്‍വേ ബൈപാസ് ജങ്ഷനില്‍ ഫ്‌ളൈ ഓവര്‍ നിര്‍മിക്കുമെന്ന പ്രഖ്യാപനം നടത്തിയത്. അന്നത്തെ യോഗത്തില്‍ പ്രസംഗിച്ച സി.എഫ്. തോമസ് എം.എല്‍.എ ഉന്നയിച്ച ആവശ്യം അംഗീകരിച്ചു കൊണ്ടാണു ഉമ്മന്‍ ചാണ്ടി ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം ആലപ്പുഴ - കൊടൈക്കനാല്‍ ദേശീയ പാത ചങ്ങനാശേരി ബൈപാസിലൂടെ കടന്നു പോകുന്നതിനുള്ള തീരുമാനങ്ങളാണ് ഇപ്പോള്‍ കൈക്കൊണ്ടിരിക്കുന്നത്. അതിനാല്‍ റെയില്‍വേ ബൈപാസ് ജങ്ഷനില്‍ ദേശീയ നിലവാരത്തിലുള്ള ഫ്‌ളൈഓവര്‍ നിര്‍മിക്കുന്ന കാര്യം പരിഗണിക്കുമെന്ന സൂചനകള്‍ ഉയര്‍ന്നിട്ടുണ്ട്. ഫ്‌ളൈ ഓവര്‍ നഗരത്തിലെ ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ പരിഹാരമാകുന്നതോടൊപ്പം നഗരത്തിന്റെ മുഖഛായയ്ക്കും മാറ്റം വരുത്തുമെന്ന ആശയം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."