സഹകരണ ബാങ്കുകളില്‍ കെട്ടിക്കിടക്കുന്നത് 8,000 കോടിയുടെ അസാധു നോട്ടുകള്‍
ന്യൂഡല്‍ഹി: നോട്ടു നിരോധന കാലത്ത് സഹകരണ ബാങ്കുകളില്‍ എത്തിച്ചേര്‍ന്ന 8,000 കോടിയുടെ അസാധുനോട്ടുകള്‍ ഇപ്പോഴും ബാങ്കുകളില്‍ കെട്ടിക്കിടക്കുന്നതായി എന്‍.സി.പി നേതാവ് ശരത് പവാര്‍. ഇത് കൃഷിക്കാര്‍ക്ക് വായ്പ അനുവദിക്കുന്നതിനെ ബാധിക്കുമെന്നും കാര്‍ഷിക മേഖലയ്ക്ക് തിരിച്ചടിയാകുമെന്നും അദ്ദേഹം രാജ്യസഭയില്‍ അറിയിച്ചു.
അസാധു നോട്ടുകള്‍ സ്വീകരിക്കുന്നതില്‍ റിസര്‍വ് ബാങ്ക് സമയം നീട്ടി നല്‍കാത്തത് രാജ്യത്തെ റാബി കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇക്കാര്യത്തില്‍ ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് സര്‍ക്കാരിന്റെ സഹായം ആവശ്യമാണ്. ഇതിനായി പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സഹകരണ ബാങ്കുകളുടെ ആവശ്യങ്ങള്‍ കഴിഞ്ഞ് കര്‍ഷകര്‍ക്ക് വായ്പനല്‍കാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. കെട്ടിക്കിടക്കുന്ന അസാധു നോട്ടുകള്‍ ബാങ്കുകളുടെ വരുമാനത്തെ ബാധിക്കുകയാണ്. കഴിഞ്ഞ നവംബര്‍ എട്ടിന് പ്രഖ്യാപിച്ച നോട്ട് നിരോധനത്തെത്തുടര്‍ന്ന് രാജ്യത്തെ സഹകരണ ബാങ്കുകളില്‍ അസാധു നോട്ടുകള്‍ സ്വീകരിക്കുന്നതില്‍ റിസര്‍വ് ബാങ്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."