HOME
DETAILS

അഴിയൂര്‍ സര്‍വിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്; ഇടതിന് വിജയം

  
backup
June 03 2018 | 05:06 AM

%e0%b4%85%e0%b4%b4%e0%b4%bf%e0%b4%af%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%b8%e0%b4%b9%e0%b4%95%e0%b4%b0%e0%b4%a3

 


വടകര: അഴിയൂര്‍ സര്‍വിസ് സഹകരണ ബാങ്ക് ഭരണം ഇടത് മുന്നണി നിലനിര്‍ത്തി. മുന്നണി സ്ഥാനാര്‍ഥികളായ പി. ശ്രീധരന്‍, പി. സുഗതന്‍, എ.കെ മീര, എ. സുഗന്ധി (സി.പി.എം), കുഞ്ഞിപ്പറമ്പത്ത് പ്രമോദ്, എം.എന്‍ ജിഷ (ജനതാദള്‍ എസ്), ചെറുവോത്ത്കണ്ടി നടേമ്മല്‍ രാധ (സി.പി.ഐ) എന്നിവരാണ് വിജയിച്ചത്.
ഇടതുമുന്നണി സീറ്റ് വിഭജനത്തില്‍ അവഗണിച്ചു എന്നാരോപിച്ച് ഇടത് സഹയാത്രികരായ വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ലോക് താന്ത്രിക്ക് ജനതാദള്‍ രൂപീകരിച്ച സഹകരണ മുന്നണി സ്ഥാനാര്‍ഥികളെയാണ് ഇടത് മുന്നണി പരാജയപ്പെടുത്തിയത്. അഴിയൂര്‍ ഈസ്റ്റ് യു.പി സ്‌കൂളില്‍ നടന്ന തെരഞ്ഞടുപ്പില്‍ വോട്ട് ചെയ്യാനെത്തിയവരെ പലയിടങ്ങളില്‍ തടഞ്ഞതായി പരാതിയുണ്ട്. പലരുടെയും ഐഡന്റിറ്റി കാര്‍ഡുകള്‍ നശിപ്പിച്ചു.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് സജീവമായി പങ്കെടുത്ത സഹകരണ ജനാധിപത്യ പ്രവര്‍ത്തകനായ കരുവയലിലെ കോവുക്കല്‍ വിനീഷിന് (40) വീടിനടുത്ത് വച്ച് മര്‍ദനമേറ്റു. കാല്‍മുട്ട് തകര്‍ന്ന ഇയാളെ തലശ്ശേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിനീഷിനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. സംഭവത്തിനുപിന്നില്‍ സി.പി.എം ആണെന്ന് സഹകരണ ജനാധിപത്യ മുന്നണി ആരോപിച്ചു.
വര്‍ഗീയ ശക്തികളെ കൂട്ടുപിടിച്ച് ബാങ്ക് ഭരണം പിടിക്കാനുള്ള ലോക് താന്ത്രിക്ക് ജനതാദളിന്റെ നീക്കം വോട്ടര്‍മാര്‍ പുച്ഛിച്ചു തള്ളിയതായി തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതായി ഇടത് മുന്നണി നേതൃത്വം വ്യക്തമാക്കി. വോട്ടര്‍മാരെ തടഞ്ഞുവച്ചും ഭീകരാന്തരീക്ഷം സൃഷ്ടിച്ചും പോളിങ് സ്റ്റേഷനില്‍ നിന്ന് അകറ്റിയതാണ് വിജയം കൈവരിച്ചതിനു പിന്നിലെന്ന് ലോക് താന്ത്രിക്ക് നേതൃത്വം ആരോപിച്ചു. കനത്ത പൊലിസ് കാവലിലാണ് വോട്ടെടുപ്പ് നടന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago