2 ഇന്‍ 1 വിന്‍ഡോസ് ഹൈബ്രിഡ്: അള്‍ട്രാബുക്ക് ശ്രേണിയില്‍ തരംഗമാകാന്‍ ഡെല്‍
ഡെല്ലിന്റെ പുത്തന്‍ എക്‌സ്. പി. എസ് 13 അള്‍ട്രാബുക്ക് ടെക് പ്രേമികള്‍ക്കിടയില്‍ തരംഗമാകാനൊരുങ്ങുകയാണ്. മികച്ച ഹൈബ്രിഡ് ഡിസൈനും മുന്‍നിര ഹാര്‍ഡ്‌വെയറുമാണ് അള്‍ട്രാബുക്കിന്റെ സവിശേഷത. ടു ഇന്‍ വണ്‍ വിന്‍ഡോസ് ഹൈബ്രിഡ് അള്‍ട്രാബുക്ക് ശ്രേണിയുടെ ഭാഗമാണ് അള്‍ട്രാബുക്ക്. ഇന്‍ഫിനിറ്റ് എഡ്ജ് ഡിസ്‌പ്ലേ ഡെല്‍ പുതിയതായി അവതരിപ്പിച്ചിരിക്കുകയാണ്. ഏറ്റവും ചെറിയ ടു ഇന്‍ വണ്‍ ഹൈബ്രിഡ് അള്‍ട്രാബുക്ക് എന്ന ബഹുമതി ഇതോടെ അള്‍ട്രാബുക്ക് സ്വന്തമാക്കി.
11 ഇഞ്ച് ലാപ്‌ടോപ്പ് ഫ്രേമില്‍ 13.3 ഇഞ്ച് ഡിസ്‌പ്ലേ മറ്റൊരു പ്രത്യേകതയാണ്. ഇതിലെ ടച്ച് ഡിസ്‌പ്ലേ 360 ഡിഗ്രി റൊട്ടേറ്റ് ചെയ്യുന്നതാണ്. ലെനോവയുടെ യോഗ സീരീസിന് വെല്ലുവിളിയാണ് അള്‍ട്രാബുക്ക്. ഹൈബ്രിഡ് മെഷീന്‍ 2 വ്യത്യസ്ത ഡിസൈനിലാണ് വിപണിയിലെത്തുന്നത്. സ്റ്റാന്‍ഡേര്‍ഡ് പതിപ്പ് 1920 ഃ 1080 എച്.ഡി ഡിസ്‌പ്ലേയോടെ വിപണിയിലെത്തും.
അടുത്ത പതിപ്പ് അള്‍ട്രാഷാര്‍പ്പ് 3200 ഃ 1800 ക്വാഡ് എച്.ഡി പ്ലസ് ടച്ച്‌സ്‌ക്രീന്‍ പാനലോട് കൂടിയതാണ്. ഇത് അടുത്ത വര്‍ഷമേ പുറത്തിറങ്ങൂ. പ്രോസസ്സര്‍ 4ജിബി, 8 ജിബി, 16 ജിബി ഡ്യൂവല്‍ ചാനല്‍ എല്‍.പി.ഡി.ഡി.ആര്‍3 റാം ഓപ്ഷനുകളിലാണ് അള്‍ട്രാഷാര്‍പ്പ് ലഭിക്കുക. 128 ജിബിയില്‍ തുടങ്ങി ഒരു ടിബി ഇന്റല്‍ ഞടഠ ജഇകല ടടഉ വരെ വര്‍ദ്ധിപ്പിക്കാവുന്ന സ്റ്റോറേജ് ലഭ്യമാണ്. ഇതില്‍ ഫാന്‍ ഇല്ലാത്ത ചേസ് ആണ് അടങ്ങിയിരിക്കുന്നത്. 46ഡബ്ല്യു.എച്.ആര്‍ ബാറ്ററി യൂനിറ്റാണ് അള്‍ട്രാഷാര്‍പ്പിന്റെ കരുത്ത്. ഇത് 15 മണിക്കൂര്‍ വരെ നിലനില്‍ക്കും.
വെബ്ക്യാം, ഫിംഗര്‍പ്രിന്റ് റീഡര്‍, തണ്ടര്‍ബോള്‍ട്ട് 3 പോര്‍ട്ട്, ഡിസ്‌പ്ലേ പോര്‍ട്ട്, യുഎസ്ബി ടൈപ്പ് സി 3.1 പോര്‍ട്ട്, മൈക്രോ എസ്ഡി കാര്‍ഡ് റീഡര്‍, 3.5ാാ ജാക്ക്, ബ്ലുടൂത്4.2, വൈഫൈ 802.11മര, മിറാകാസ്റ്റ്, ഇന്റല്‍ സ്മാര്‍ട്ട് കണക്റ്റ് എന്നിവ മറ്റു സവിശേഷതകളാണ്.
തജട 13 കൂടാതെ കമ്പനി അവതരിപ്പിച്ച മറ്റൊന്നാണ് ഡെല്‍ 27 അള്‍ട്രാതിന്‍ മോണിറ്റര്‍. ഇത് 27 ഇഞ്ച് ഝഒഉ (2560ഃ1440 പിക്‌സല്‍) റെസല്യൂഷന്‍ അടങ്ങിയതാണ്. 178 ഡിഗ്രി വ്യൂയിങ് ആംഗിള്‍ അടങ്ങിയിട്ടുണ്ട്. ഗെയിം കളിക്കുന്നവര്‍ക്കു സഹായകമായ മോഡലാണ് ഇത്. ഡെല്‍ എക്‌സ്.പി.എസ് 13 ടു ഇന്‍ വണ്ണിന്റെ വില 69,000 രൂപയാണ്. അള്‍ട്രാതിന്‍ മോണിറ്റര്‍ 48,000 രൂപയ്ക്കും ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."