ബണ്ട് റോഡിന്റെ ഒരു ഭാഗം സ്വകാര്യ വിദ്യഭ്യാസ സ്ഥാപനം കൈയേറി
മാള: പുളിപറമ്പ് ഭാഗത്തു സര്‍ക്കാര്‍ നിര്‍മിച്ചിരിക്കുന്ന ബണ്ട് റോഡിന്റെ ഒരു ഭാഗം സ്വകാര്യ വിദ്യഭ്യാസ സ്ഥാപനം കൈയേറി മതില്‍ കെട്ടുന്നതായി പരാതി.
പൊയ്യ പഞ്ചായത്തില്‍ കാര്‍ഷിക മേഖലയുടെ വളര്‍ച്ചക്കായി പൂപ്പത്തി കണ്ണന്‍ചിറ മുതല്‍ എലിച്ചിറ വരെ ആറു കോടിയോളം രൂപ ചിലവില്‍ കെ.എല്‍.ഡി.സി നിര്‍മിച്ചിരിക്കുന്നതാണു ഈ ബണ്ട് റോഡ്. പാടശേഖരങ്ങളില്‍ കാര്‍ഷികയന്ത്രങ്ങള്‍ എത്തിക്കുന്നതിനു ഈ ബണ്ട് റോഡ് വളരെ പ്രയോജനകരമാണ്.
പുളിപറമ്പിലെ മെയിന്‍ റോഡില്‍ നിന്നും പാടശേഖരങ്ങളിലേക്കു കടന്നു പോകുന്നതിന്റെ പ്രവേശന ഭാഗത്തിനു സമീപമാണു കൈയേറ്റം നടക്കുന്നത്.
പഞ്ചായത്ത് അധികൃതരും ജനപ്രതിനിധികളും സ്ഥലത്തെത്തി നിര്‍മാണ പ്രവര്‍ത്തനം നിറുത്തി വെക്കാന്‍ ആവശ്യപ്പെട്ടിട്ടും സ്വകാര്യ സ്ഥാപന ഉടമസ്ഥര്‍ കൂട്ടാക്കിയെല്ലെന്നു പറയുന്നു. നാട്ടുകാര്‍ നല്‍കിയ പരാതിയില്‍ പൊലിസ് സ്ഥലത്തെത്തിയിരുന്നു. പാടശേഖരങ്ങളിലേക്കു കോടികള്‍ ചിലവു ചെയ്തു നിര്‍മിച്ച റോഡ് കൈയേറാന്‍ ശ്രമിക്കുന്ന സ്വകാര്യ സ്ഥാപനത്തിന്റെ മേല്‍ നടപടി സ്വീകരിക്കണമെന്നും അവിടത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിറുത്തിവച്ചു റവന്യു വകുപ്പ് അധികൃതര്‍ സ്ഥലം പരിശോധിച്ചു നടപടി സ്വീകരിക്കണമെന്നും മാള പ്രതികരണവേദി പ്രസിഡന്റ് സലാം ചൊവ്വര ആവശ്യപ്പെട്ടു. കലക്ടര്‍ക്കും റവന്യുമന്ത്രിക്കും പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."