HOME
DETAILS

  
backup
June 03 2018 | 07:06 AM

547121-2


ആലത്തിയൂര്‍: പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്നതിനിടെ ആരോഗ്യ ഉപകേന്ദ്രം ഒഴിഞ്ഞുകൊടുക്കാന്‍ തൃപ്രങ്ങോട് പഞ്ചായത്തിന്റെ അന്ത്യശാസനം. തൃപ്രങ്ങോട് പി.എച്ച്.സിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആലത്തിയൂര്‍ പരപ്പേരിയിലെ ഉപകേന്ദ്രം ഒഴിയാനാണ് പി.എച്ച്.സിയിലെ മെഡിക്കല്‍ ഓഫിസര്‍ക്ക് പഞ്ചായത്ത് കത്ത് നല്‍കിയത്. കഴിഞ്ഞ ഒന്നിന് നല്‍കിയ കത്തില്‍ നാലാം തിയതി വൈകുന്നേരം അഞ്ചിന് മുമ്പായി ഒഴിയണമെന്നാണ് അന്ത്യശാസനം. നിലവില്‍ ആലിങ്ങലില്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീയുടെ നൂട്രിമിക്‌സ് യൂനിറ്റ് തുടങ്ങുന്നതിനാണ് കെട്ടിടം ഒഴിപ്പിക്കുന്നത്.
നിലവില്‍ ആരോഗ്യ ഉപകേന്ദ്രത്തില്‍ നഴ്‌സിന് താമസിക്കാന്‍ കഴിയുന്ന രീതിയിലാണ് സംവിധാനമൊരുക്കിയിട്ടുള്ളത്. ഇതുകൊണ്ടുതന്നെ ഏതുസമയത്തും സബ്‌സെന്ററിന്റെ സേവനം ലഭിക്കും. അതേസമയം സെന്റര്‍ ഒഴിഞ്ഞുകൊടുക്കുന്നതിനുപകരമായി സമീപത്തെ ഒറ്റമുറി നല്‍കാമെന്നാണ് പഞ്ചായത്ത് നിര്‍ദേശം. ഇതോടെ സെന്ററിന്റെ സേവനങ്ങള്‍ പൂര്‍ണമായും ലഭിക്കാത്ത സാഹചര്യമാണുണ്ടാകുക. തൃപ്രങ്ങോട് പി.എച്ച്.സിക്ക് കീഴിലുള്ള ആറു സബ് സെന്ററുകളില്‍ പരപ്പേരി സെന്ററിന് മാത്രമാണ് കെട്ടിടമില്ലാതിരുന്നത്. ഇതേതുടര്‍ന്ന് കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി ഒട്ടുപ്പുറം പാക്കേജില്‍ ഉള്‍പ്പെടുത്തി എസ്.സി ഫണ്ടുപയോഗിച്ച് നിര്‍മിച്ച കെട്ടിടത്തിലാണ് ഇപ്പോള്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ഇതിന് സമീപത്തായി ആയുര്‍വേദം, ഹോമിയോ ആശുപത്രികളും പ്രവര്‍ത്തിക്കുന്നുണ്ട്. ആരോഗ്യ സമുച്ഛയം എന്ന ആശയത്തോടെയായിരുന്നു പദ്ധതി. നേരത്തെ ആലത്തിയൂരിലെ വാടക ക്വാര്‍ട്ടേഴ്‌സിലായിരുന്നു കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്.
ഇവിടെ സൗകര്യമില്ലാത്തതിനാല്‍ ഗര്‍ഭിണികള്‍ക്ക് ആഴ്ചകള്‍തോറുമുള്ള പരിശോധനകളും കുട്ടികളുടെ പരിശോധനയും കുത്തിവെപ്പുകളുമെല്ലാം സമീപത്തെ സ്വകാര്യ പരിശോധനാകേന്ദ്രത്തില്‍വെച്ചായിരുന്നു നടത്തിയിരുന്നത്. ഇതെല്ലാം ഇപ്പോള്‍ ഈ ഉപകേന്ദ്രത്തിലാണ് നടത്തുന്നത്. ഇതുമാറുന്നതോടെ എല്ലാം നഷ്ടപ്പെടുന്ന സാഹചര്യമാണുണ്ടാകുക. രോഗങ്ങള്‍ പടര്‍ന്നുപിടിക്കുമ്പോഴും നിപാ ഉള്‍പ്പടെയുള്ള മാരക രോഗങ്ങളുടെ ഭീതിയില്‍ നില്‍ക്കുമ്പോഴും ആരോഗ്യ ഉപകേന്ദ്രം ഇല്ലാതാക്കി നൂട്രിമിക്‌സ് പദ്ധതി തുടങ്ങാനുള്ള നീക്കം കടുത്ത പ്രതിഷേധമാണുയര്‍ത്തുന്നത്. പഞ്ചായത്ത് നല്‍കിയ കത്ത് ജില്ലാ മെഡിക്കല്‍ ഒാഫിസര്‍ക്ക് കൈമാറി. മെഡിക്കല്‍ ഓഫിസറുടെ തീരുമാനത്തിനനുസരിച്ചായിരിക്കും തുടര്‍നടപടികളുണ്ടാകുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago