HOME
DETAILS
MAL
ഏഷ്യയിലെ ഏറ്റവും വലിയ തുരങ്ക പാത നാളെ തുറക്കും
backup
March 31 2017 | 19:03 PM
ശ്രീനഗര്‍: ഏഷ്യയിലെ ഏറ്റവും വലിയ തുരങ്ക പാത നാളെ തുറക്കും. ജമ്മു-ശ്രീനഗര്‍ ദേശീയ പാതയിലാണ് ചെനാനി-നഷ്രി എന്ന തുരങ്ക പാതയുള്ളത്. നാളെ നടക്കുന്ന ഔദ്യോഗിക ഉദ്ഘാടനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തുരങ്കം രാജ്യത്തിന് സമര്‍പ്പിക്കും. 2,500 കോടിയാണ് നിര്‍മാണ ചെലവ്. ഇരുവശത്തേക്കും പോകാവുന്ന തരത്തിലുള്ളതാണ് തുരങ്കത്തിന്റെ പാത. 1200 മീറ്ററാണ് പാതയുടെ നീളം. കിഷ്ത്വാര്‍, ദോദ, ബദേര്‍വാ മേഖലയിലേക്കുള്ള സഞ്ചാരം സുഗമമാക്കാനും സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."