ബാബരി മസ്ജിദ്: ഭൂമി തര്‍ക്ക കേസില്‍ ഉടന്‍ വാദംകേള്‍ക്കണമെന്ന ആവശ്യം തള്ളി
ന്യൂഡല്‍ഹി: തകര്‍ക്കപ്പെട്ട ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് അടിയന്തരമായി പരിഗണിക്കണമെന്ന ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആവശ്യം സുപ്രിംകോടതി തള്ളി.
സ്വാമി ഈ കേസിലെ കക്ഷിപോലുമല്ലാത്ത സാഹചര്യത്തില്‍ ഇതു പരിഗണിക്കേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹാര്‍അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്. ഇപ്പോള്‍ ഈ കേസ് കേള്‍ക്കാന്‍ തങ്ങള്‍ക്ക് സമയമില്ലെന്ന് അറിയിച്ച ചീഫ് ജസ്റ്റിസ്, നിങ്ങള്‍ ഈ കേസിലെ കക്ഷി പോലും അല്ലെന്നാണല്ലോ മാധ്യമങ്ങള്‍ പറയുന്നതെന്ന് സ്വാമിയോട് ചോദിച്ചു. താങ്കള്‍ ഇതില്‍ കക്ഷിയാണെന്നാണ് കരുതിയിരുന്നതെന്നും കോടതി പറഞ്ഞു.
കഴിഞ്ഞതവണ കേസ് പരിഗണിക്കവെ പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും അതിനായി താന്‍ വേണമെങ്കില്‍ മധ്യസ്ഥനാകാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു.
ഇരുവിഭാഗത്തോടും സംസാരിക്കാന്‍ സുബ്രഹ്മണ്യം സ്വാമിയോട് കോടതി നിര്‍ദേശിക്കുകയും ചെയ്തു. കേസില്‍ കക്ഷിയല്ലാത്ത സ്വാമി തര്‍ക്കത്തില്‍ ഇടപെടുകയും കോടതി അതില്‍ അഭിപ്രായം പറയുകയും ചെയ്തത് വിവാദമായിരുന്നു.
കേസില്‍ വീണ്ടും ഹരജി സമര്‍പ്പിക്കാന്‍ അനുവദിക്കണമെന്ന് സുബ്രഹ്മണ്യം സ്വാമി ആവശ്യപ്പെട്ടു. നിങ്ങള്‍ എന്തു വേണമെങ്കിലും ചെയ്‌തോളൂ എന്നാല്‍ തങ്ങള്‍ക്ക് ഇപ്പോള്‍ സമയമില്ലെന്നായിരുന്നു ചീഫ്ജസ്റ്റിസിന്റെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."