HOME
DETAILS

ബാബരി മസ്ജിദ്: ഭൂമി തര്‍ക്ക കേസില്‍ ഉടന്‍ വാദംകേള്‍ക്കണമെന്ന ആവശ്യം തള്ളി

  
backup
March 31, 2017 | 7:05 PM

%e0%b4%ac%e0%b4%be%e0%b4%ac%e0%b4%b0%e0%b4%bf-%e0%b4%ae%e0%b4%b8%e0%b5%8d%e0%b4%9c%e0%b4%bf%e0%b4%a6%e0%b5%8d-%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf-%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95

 

ന്യൂഡല്‍ഹി: തകര്‍ക്കപ്പെട്ട ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് അടിയന്തരമായി പരിഗണിക്കണമെന്ന ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആവശ്യം സുപ്രിംകോടതി തള്ളി.
സ്വാമി ഈ കേസിലെ കക്ഷിപോലുമല്ലാത്ത സാഹചര്യത്തില്‍ ഇതു പരിഗണിക്കേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹാര്‍അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്. ഇപ്പോള്‍ ഈ കേസ് കേള്‍ക്കാന്‍ തങ്ങള്‍ക്ക് സമയമില്ലെന്ന് അറിയിച്ച ചീഫ് ജസ്റ്റിസ്, നിങ്ങള്‍ ഈ കേസിലെ കക്ഷി പോലും അല്ലെന്നാണല്ലോ മാധ്യമങ്ങള്‍ പറയുന്നതെന്ന് സ്വാമിയോട് ചോദിച്ചു. താങ്കള്‍ ഇതില്‍ കക്ഷിയാണെന്നാണ് കരുതിയിരുന്നതെന്നും കോടതി പറഞ്ഞു.
കഴിഞ്ഞതവണ കേസ് പരിഗണിക്കവെ പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും അതിനായി താന്‍ വേണമെങ്കില്‍ മധ്യസ്ഥനാകാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു.
ഇരുവിഭാഗത്തോടും സംസാരിക്കാന്‍ സുബ്രഹ്മണ്യം സ്വാമിയോട് കോടതി നിര്‍ദേശിക്കുകയും ചെയ്തു. കേസില്‍ കക്ഷിയല്ലാത്ത സ്വാമി തര്‍ക്കത്തില്‍ ഇടപെടുകയും കോടതി അതില്‍ അഭിപ്രായം പറയുകയും ചെയ്തത് വിവാദമായിരുന്നു.
കേസില്‍ വീണ്ടും ഹരജി സമര്‍പ്പിക്കാന്‍ അനുവദിക്കണമെന്ന് സുബ്രഹ്മണ്യം സ്വാമി ആവശ്യപ്പെട്ടു. നിങ്ങള്‍ എന്തു വേണമെങ്കിലും ചെയ്‌തോളൂ എന്നാല്‍ തങ്ങള്‍ക്ക് ഇപ്പോള്‍ സമയമില്ലെന്നായിരുന്നു ചീഫ്ജസ്റ്റിസിന്റെ പ്രതികരണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  4 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  4 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  4 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  4 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  4 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  4 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  4 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  4 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  4 days ago
No Image

പാലക്കാട് സ്കൂളിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം; ബസും ഫർണിച്ചറുകളും തകർത്തു

Kerala
  •  4 days ago