HOME
DETAILS

വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പ്: നടപടികള്‍ ശക്തമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം

  
backup
June 03, 2018 | 10:47 PM

%e0%b4%b5%e0%b4%be%e0%b4%b9%e0%b4%a8-%e0%b4%b0%e0%b4%9c%e0%b4%bf%e0%b4%b8%e0%b5%8d%e2%80%8c%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%9f%e0%b5%8d-5


തിരുവനന്തപുരം: നികുതി വെട്ടിക്കാനായി പോണ്ടിച്ചേരിയില്‍ വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത് കേരളത്തില്‍ കൊണ്ടുവന്ന ആഡംബര വാഹനങ്ങള്‍ക്കെതിരായ നടപടി ശക്തമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടികള്‍ മന്ദീഭവിച്ച സാഹചര്യത്തിലാണ് കൂടുതല്‍ നടപടികള്‍ക്ക് തീരുമാനം.
പോണ്ടിച്ചേരിയില്‍ വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ പിഴയൊടുക്കി കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഇടത് സര്‍ക്കാര്‍ ബജറ്റില്‍തന്നെ പ്രത്യേക പദ്ധതി പ്രഖ്യാപിച്ച് അവസരം നല്‍കിയിരുന്നു.
എന്നാല്‍ ഇതില്‍ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടായില്ല. അതുകൊണ്ടുതന്നെ മറ്റൊരു അവസരം കൊടുക്കാതെ ശക്തമായ നടപടികളിലേക്ക് കടക്കാനാണ് തീരുമാനം. വ്യാജ വിലാസത്തില്‍ കേരളത്തില്‍ ഓടുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്. വാഹനങ്ങള്‍ പിടിച്ചെടുക്കുന്ന നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടാകരുതെന്നും ആ വീഴ്ചകൊണ്ട് വാഹനം വിട്ടുകൊടുക്കേണ്ട അവസ്ഥ വരരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
കോടതികളില്‍ ഇപ്പോഴുള്ള കേസുകളുടെ കാര്യത്തിലും വിട്ടുവീഴ്ച വേണ്ടന്നാണ് സര്‍ക്കാര്‍ നിലപാട്. വ്യാജ വിലാസത്തില്‍ വാഹന രജിസ്‌ട്രേഷന്‍ നടത്തിയതിനു നിരവധി പ്രമുഖര്‍ക്കെതിരേ കേസുണ്ട്. ഇത്തരത്തില്‍ കേസുകള്‍ വന്നപ്പോള്‍ കുറച്ചുപേരെങ്കിലും പിഴയടച്ച് വാഹന രജിസ്‌ട്രേഷന്‍ കേരളത്തിലാക്കിയിരുന്നു.
എന്നാല്‍ ഇതില്‍നിന്ന് മോട്ടോര്‍ വാഹന വകുപ്പ് പിന്നോട്ടുപോയതോടെ എല്ലാം നിലച്ചു. സമൂഹത്തിലെ വമ്പന്‍മാരാണ് ഇത്തരത്തില്‍ നികുതി വെട്ടിപ്പ് നടത്തുന്നത് എന്നതിനാല്‍തന്നെ ശക്തമായി മുന്നോട്ടുപോകാനാകുന്നില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥര്‍തന്നെ പറയുന്നു. ഈ സാഹചര്യത്തിലാണ് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സര്‍ക്കാര്‍ പൂര്‍ണ പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.
നിയമ നടപടികള്‍ ശക്തമാക്കിയില്ലെങ്കില്‍ ഇനിയുള്ള നൂറുകണക്കിന് വാഹനങ്ങളെ പിടികൂടാനാകില്ലെന്നതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. വ്യാജ രജിസ്‌ട്രേഷനുള്ള വാഹനങ്ങളെല്ലാം കൂടി കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ തയാറായാല്‍ സര്‍ക്കാര്‍ ഖജനാവില്‍ 200 കോടിയിലധികം രൂപയെങ്കിലും വരുമെന്നാണ് കണക്കുകൂട്ടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിജയാഘോഷം വഴിമുട്ടി; ഗ്രൂപ്പ് തർക്കത്തിൽ കുഴങ്ങി യു.ഡി.എഫ് എം.എൽ.എമാർ

Kerala
  •  2 months ago
No Image

ഒറ്റപ്പേരിലെത്താൻ 10 ദിനം; കേരളത്തിന്റെ മുഖ്യമന്ത്രി ആര്? സംഭവവികാസങ്ങൾ ഒറ്റനോട്ടത്തിൽ

Kerala
  •  2 months ago
No Image

'കേരളത്തില്‍ മുഖ്യമന്ത്രിയില്ല'; പരാതികളുമായി അയച്ച കത്തുകള്‍ തിരിച്ചയച്ച് തപാല്‍ വകുപ്പ്

Kerala
  •  2 months ago
No Image

കേരള നിയമസഭാ തെരഞ്ഞെടുപ്പ്: കെട്ടിവച്ച പണം നഷ്ടമായത് 563 സ്ഥാനാർഥികൾക്ക്; എൻ.ഡി.എയുടെ 99 പേർക്കും പണം പോയി

Kerala
  •  2 months ago
No Image

മന്ത്രിസഭാ പ്രാതിനിധ്യം; തീരുമാനമെടുക്കാൻ സാദിഖലി തങ്ങളെ ചുമതലപ്പെടുത്തി മുസ്‌ലിം ലീഗ്

Kerala
  •  2 months ago
No Image

അബ്ദുറഹീമിന് എമർജൻസി പാസ്പോർട്ട് ആയി; എക്സിറ്റ് വിസ ലഭിച്ച് പുറത്തിറങ്ങിയാൽ ഉടൻ നാട്ടിലേക്ക്

Saudi-arabia
  •  2 months ago
No Image

ഇൻഡക്‌സ് കാർഡ് പുറത്തിറക്കി; പോളിങ് ശതമാനം 80 കടന്നില്ല; അസാധുവായത് 33,964 പോസ്റ്റൽ വോട്ടുകൾ

Kerala
  •  2 months ago
No Image

എസ്എസ്എല്‍സി ഫലം ഇനി 'നമ്മുടെ കേരളം' ആപ്പിലൂടെയും; അറിയേണ്ടതെല്ലാം

Kerala
  •  2 months ago
No Image

സസ്പെൻസ് തുടരുന്നു; കെ.സി വേണുഗോപാൽ രാഹുൽ ഗാന്ധിയുടെ വസതിയിൽ; ചർച്ച അരമണിക്കൂർ പിന്നിട്ടു

National
  •  2 months ago
No Image

നീറ്റ് നിർത്തലാക്കണം; പന്ത്രണ്ടാം ക്ലാസിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ പ്രവേശനം അനുവദിക്കണം; കേന്ദ്രത്തോട് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

National
  •  2 months ago