HOME
DETAILS

കരിപ്പൂർ വിമാനത്താവളത്തിലെ പാർക്കിങ് ഫീസ് നിയമപരം; പരാതി തള്ളി മനുഷ്യാവകാശ കമ്മിഷൻ

  
Web Desk
May 14, 2026 | 3:42 AM

karipur airport parking fees human rights commision

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വാഹനങ്ങളിൽ നിന്ന് അമിതമായി പാർക്കിങ് ഫീസ് ഈടാക്കുന്നുവെന്ന പരാതിയിൽ കഴമ്പില്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. വിമാനത്താവള അതോറിറ്റിയുടെ നടപടികൾ നിയമവിധേയമാണെന്ന് വ്യക്തമാക്കിയ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്, ഇതുമായി ബന്ധപ്പെട്ട പരാതി തീർപ്പാക്കി.

വിമാനത്താവളത്തിനുള്ളിൽ പ്രവേശിക്കുന്ന സ്വകാര്യ വാഹനങ്ങൾക്ക് ആദ്യ 11 മിനിറ്റ് സൗജന്യ പാർക്കിങ് അനുവദിക്കുന്നുണ്ട്. ഈ സമയപരിധിക്കുള്ളിൽ പുറത്തിറങ്ങുന്ന വാഹനങ്ങളിൽ നിന്ന് ഫീസ് ഈടാക്കുന്നില്ലെന്ന് കമ്മിഷൻ നിരീക്ഷിച്ചു.

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ (AAI) ദേശീയ നയമനുസരിച്ചാണ് 2024 ഓഗസ്റ്റ് 16 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നതെന്ന് എയർപോർട്ട് ഡയറക്ടർ റിപ്പോർട്ട് നൽകി.

ഫാസ്‌ടാഗ് (FASTag), അത്യാധുനിക ക്യാമറകൾ, കംപ്യൂട്ടറൈസ്ഡ് ടിക്കറ്റിംഗ് എന്നിവ വഴിയാണ് പാർക്കിങ് നിയന്ത്രിക്കുന്നത്. ഇതിൽ ക്രമക്കേടുകൾക്ക് സാധ്യതയില്ലെന്നും അധികൃതർ വിശദീകരിച്ചു.

"എയർപോർട്ട് ഡയറക്ടർ സമർപ്പിച്ച വിശദമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. നിലവിലെ ഫീസ് ഘടനയിൽ മനുഷ്യാവകാശ ലംഘനം നടക്കുന്നതായി കണ്ടെത്താനായിട്ടില്ല." എന്നും മനുഷ്യാവകാശ കമ്മിഷൻ വ്യക്തമാക്കി

വി.കെ. അബ്ദുള്ള എന്ന വ്യക്തി നൽകിയ പരാതിയിലാണ് കമ്മിഷന്റെ ഈ സുപ്രധാന ഉത്തരവ്. കരിപ്പൂരിൽ അനധികൃതമായി പണം പിരിക്കുന്നു എന്നായിരുന്നു ഹരജിക്കാരന്റെ വാദം. എന്നാൽ സാങ്കേതിക തെളിവുകൾ സഹിതം വിമാനത്താവള അധികൃതർ നൽകിയ വിശദീകരണം കമ്മിഷൻ അംഗീകരിക്കുകയായിരുന്നു.

 

The Kerala State Human Rights Commission has dismissed a complaint regarding "illegal" parking fees at Karipur Airport, stating the charges are lawful. Following a report from the Airport Director, the Commission noted that the fee structure follows the National Policy of the Airports Authority of India (AAI)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്ലസ് വൺ ക്ലാസുകൾക്ക് ഇന്ന് തുടക്കം; മെറിറ്റിൽ 41,147 വിദ്യാർഥികൾ പുറത്ത്; പ്രവേശനം നേടിയത് 3.59 ലക്ഷം 

Kerala
  •  5 days ago
No Image

സൗദിയില്‍ 24 മണിക്കൂറും പ്രവര്‍ത്തനാനുമതി: ചില സ്ഥാപനങ്ങള്‍ക്ക് ഫീസ് ഒഴിവാക്കി

Saudi-arabia
  •  5 days ago
No Image

അയോധ്യ രാമക്ഷേത്രക്കൊള്ള; ശ്രദ്ധതിരിക്കാൻ ഗൂഢസംഘ നീക്കം; ആരോപണമുന്നയിച്ച പ്രതിപക്ഷ നേതാക്കൾക്കെതിരേ അന്വേഷണം വേണമെന്ന് ആവശ്യം

National
  •  5 days ago
No Image

സൗദിയിലെ വിവിധ മേഖലകളില്‍ 48 ഡിഗ്രി വരെ ചൂട്; അതിജാഗ്രത നിര്‍ദേശം

Weather
  •  5 days ago
No Image

യു.എ.ഇയില്‍ ടോക്കണൈസ്ഡ് ഡിപ്പോസിറ്റുമായി എച്ച്.എസ്.ബി.സി; വിദേശ അക്കൗണ്ടുകള്‍ക്കിടയില്‍ ഇനി 24 മണിക്കൂറും ഇടപാട് 

uae
  •  5 days ago
No Image

മഴക്കെടുതി; ദുരന്തഭൂമിയായി മുംബൈ; കെട്ടിടം തകർന്നു വീണ് അഞ്ച് കുട്ടികളടക്കം ആറ് പേർ മരിച്ചു

National
  •  5 days ago
No Image

മഴ തോരാതെ വടക്കന്‍ കേരളം; രണ്ട് ജില്ലകളില്‍ ഇന്നും ഓറഞ്ച് അലര്‍ട്ട്; ആറിടത്ത് യെല്ലോ

Kerala
  •  5 days ago
No Image

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ നാളെ മുതൽ; മലബാറിൽ കടുത്ത സീറ്റ് പ്രതിസന്ധി, പതിനായിരങ്ങൾ പുറത്ത്

Kerala
  •  6 days ago
No Image

ഒഡിഷയിൽ വോട്ടർപട്ടിക പുതുക്കൽ: 20 ലക്ഷം പേർ പുറത്ത്, അന്തിമ പട്ടിക സെപ്റ്റംബറിൽ

National
  •  6 days ago
No Image

തൃശൂർ അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകം: മുഖ്യപ്രതി പിടിയിൽ

Kerala
  •  6 days ago