HOME
DETAILS

വിജയാഘോഷം വഴിമുട്ടി; ഗ്രൂപ്പ് തർക്കത്തിൽ കുഴങ്ങി യു.ഡി.എഫ് എം.എൽ.എമാർ

  
എം. ശംസുദ്ദീൻ ഫൈസി
May 14, 2026 | 5:22 AM

stalled celebrations udf mlas stranded as internal group tiff continues

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ ജനങ്ങൾക്കിടയിൽ ആഘോഷപൂർവം ഇറങ്ങിച്ചെല്ലേണ്ട യു.ഡി.എഫ് എം.എൽ.എമാർ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കങ്ങൾക്കിടയിൽ പെട്ട് ശ്വാസംമുട്ടുന്നു. തെരഞ്ഞെടുപ്പ് ഫലം ഇന്നേക്ക് പത്തു ദിവസം  പിന്നിട്ടിട്ടും മന്ത്രിസഭാ രൂപീകരണവും സത്യപ്രതിജ്ഞയും അനിശ്ചിതമായി നീളുന്നത് എം.എൽ.എമാരുടെ പ്രവർത്തനങ്ങളെ ബാധിക്കുകയാണ്. 

വോട്ടർമാർക്ക് നന്ദി പറയുന്നതിലുപരിയായി യു.ഡി.എഫ് നേതൃത്വത്തിലെ ഗ്രൂപ്പ് പോരിന് മറുപടി പറയേണ്ടിവരുന്ന ദുരവസ്ഥയിലാണ് പലരും. വിജയത്തിന് ശേഷം ലഭിക്കേണ്ട സ്വാഭാവികമായ ആവേശം നഷ്ടപ്പെട്ട് വിശദീകരണങ്ങളുമായി മണ്ഡലങ്ങളിൽ തങ്ങേണ്ടിവരുന്നത് ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കുന്നുമുണ്ട്.

തർക്കം നീളുംതോറും മുസ്്ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾക്കിടയിൽ അതൃപ്തി പുകയുകയാണ്. മുസ്്ലിംലീഗ് വള്ളിക്കുന്ന് മണ്ഡലം നിയുക്ത എം.എൽ.എ ടി.വി. ഇബ്രാഹീമും മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി. അബ്ദുൽ ഹമീദും പരസ്യമായി പ്രതികരിക്കുകയും ചെയ്തു. 

എസ്.എസ്.എൽ.സി പരീക്ഷാ ഫലം ഉൾപ്പെടെ വരാനിരിക്കുന്ന ഈ ഘട്ടത്തിൽ വിദ്യാഭ്യാസ മന്ത്രി ഉൾപ്പെടെ ഇപ്പോഴും ചുമതലയേറ്റിട്ടില്ല. വിവിധ മണ്ഡലങ്ങളിലെ അടിയന്തര പ്രശ്‌നങ്ങളിൽ ഇടപെടാനോ പുതിയ പദ്ധതികൾക്ക് തുടക്കം കുറിക്കാനോ കഴിയാത്തവിധം ഭരണസ്തംഭനം പ്രാദേശിക തലത്തിലും പ്രകടമാണ്. 

പുതിയ സർക്കാർ അധികാരമേൽക്കുമ്പോൾ ഉദ്യോഗസ്ഥ ഭരണയന്ത്രത്തിൽ ലഭിക്കേണ്ട സ്വാധീനം മുഖ്യമന്ത്രി തർക്കം കാരണം എം.എൽ.എമാർക്ക് ലഭിക്കുന്നില്ല. പുതിയ മന്ത്രിമാർ ചുമതലയേൽക്കാതെ ഫയലുകളിൽ തീരുമാനമെടുക്കില്ലെന്ന ഉദ്യോഗസ്ഥ നിലപാട് വികസന പ്രവർത്തനങ്ങളെ തളർത്തുന്നു.

ഭരണമാറ്റം പ്രതീക്ഷിച്ച് വോട്ട് ചെയ്ത ജനങ്ങൾ അടിയന്തര മാറ്റങ്ങൾക്കായി കാത്തിരിക്കുമ്പോൾ സർക്കാർ സംവിധാനങ്ങൾ ചലിക്കാത്തത് ജനപ്രതിനിധികൾക്ക് വോട്ടർമാരുടെ ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരംമുട്ടുന്ന സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്. വിജയ തിളക്കം കെടുത്തുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിൽ മണ്ഡലങ്ങളിലെ ഇടപെടലുകൾ പോലും വഴിമുട്ടിനിൽക്കുന്ന അവസ്ഥയിലാണ് പുതിയ എം.എൽ.എമാർ.

 

historic landslide victory of the UDF (102 seats) in the 2026 Kerala Assembly Elections, the selection of the next Chief Minister has entered a high-stakes deadlock. For the past ten days, the Congress high command has been navigating a complex three-way tussle between V.D. Satheesan, K.C. Venugopal, and Ramesh Chennithala



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വലകാക്കാൻ ഇനി അവനില്ല; ഫലസ്തീൻ ഗോൾകീപ്പറെ ഇസ്റാഈൽ സൈന്യം വെടിവെച്ചുകൊലപ്പെടുത്തി

International
  •  10 days ago
No Image

'പ്രായം വെറും അക്കമല്ലേ, കഴിവാണ് പ്രധാനം'; വണ്ടർ കിഡ് വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ താരത്തിന്റെ ബിഗ് സപ്പോർട്ട്!

Cricket
  •  10 days ago
No Image

കോഴിക്കോട്ടെ കോടികളുടെ ഹവാല-ക്രിപ്റ്റോ തട്ടിപ്പ്: അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് വിട്ട് സംസ്ഥാന സർക്കാർ

Kerala
  •  10 days ago
No Image

ആഗോള സുരക്ഷാ റാങ്കിങ്: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമായി അജ്മാൻ; ആദ്യ അഞ്ചിൽ യുഎഇയിലെ 4 നഗരങ്ങൾ

uae
  •  10 days ago
No Image

26 വർഷം മുൻപ് അച്ഛൻ, ഇന്ന് മകൻ; നെതർലൻഡ്‌സിനെ കണ്ണീരിലാഴ്ത്തി ക്ലൂയിവർട്ട് കുടുംബത്തെ വേട്ടയാടുന്ന ആ പെനാൽറ്റി ശാപം!

Football
  •  10 days ago
No Image

മയക്കുമരുന്ന് പരീക്ഷണം ആജീവനാന്ത കെണിയാകാം; യുവാക്കൾക്ക് ശക്തമായ മുന്നറിയിപ്പുമായി യുഎഇ

uae
  •  10 days ago
No Image

പലഹാരം വിറ്റും ജീവിക്കും; ​ഗതാ​ഗത മന്ത്രിയുടെ ഉപദേശം നെഞ്ചേറ്റി സ്വകാര്യ ബസ് ജീവനക്കാരുടെ വേറിട്ട അതിജീവനം

Kerala
  •  10 days ago
No Image

ചരിത്രത്തിലാദ്യമായി ഇഷാൻ കിഷൻ ഒന്നാമത്; അഭിഷേകിനെ വീഴ്ത്തി കരിയറിലെ സുവർണ്ണ നേട്ടം!

Cricket
  •  10 days ago
No Image

പൊലിസുകാർ ഔദ്യോഗിക വേഷത്തിൽ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കരുത്: കർശന നിർദേശവുമായി ഡിജിപി

Kerala
  •  10 days ago
No Image

എന്‍. ശേഷാദ്രിനാഥന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍; നിയമനത്തിന് ഗവര്‍ണറുടെ അംഗീകാരം

Kerala
  •  10 days ago