HOME
DETAILS

മലമ്പുഴയില്‍ കാട്ടാന ആക്രമണം: ഉറങ്ങിക്കിടന്നയാള്‍ക്ക് ദാരുണാന്ത്യം

  
May 14, 2026 | 2:52 AM

wild elephant tramples sleeping man to death in malampuzha

 

 

പാലക്കാട്: പാലക്കാട് മലമ്പുഴ അകമലവാരത്ത് കാട്ടാനയുടെ ആക്രമണത്തില്‍ ഉറങ്ങിക്കിടന്നിരുന്നയാള്‍ കൊല്ലപ്പെട്ടു. ആദിവാസി ഉന്നതിയില്‍ താമസിച്ചിരുന്ന ചന്ദ്രന്‍ (45) ആണ് മരിച്ചത്. പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു സംഭവം. കഠിനമായ ചൂട് കാരണം വീടിന് പുറത്തെ പുളിമരച്ചുവട്ടില്‍ ഉറങ്ങുകയായിരുന്നു ചന്ദ്രനും മറ്റ് രണ്ടുപേരും.

ഇതിനിടയിലേക്ക് എത്തിയ കാട്ടാന ഇവര്‍ക്കുനേരെ പാഞ്ഞടുക്കുകയായിരുന്നു. ശബ്ദം കേട്ട് ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടെങ്കിലും ചന്ദ്രന് അപകടത്തില്‍ നിന്ന് ഒഴിഞ്ഞു മാറാനായില്ല. ആനയുടെ ചവിട്ടേറ്റ ചന്ദ്രന്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. മുമ്പ് മലമ്പുഴ സര്‍ക്കാര്‍ ആശുപത്രിയില്‍ താല്‍ക്കാലിക ജീവനക്കാരനായിരുന്നു ഇദ്ദേഹം. ഈ പ്രദേശത്ത് കാട്ടാനകളുടെ ശല്യം സാധാരണയായി ഉണ്ടാകാറില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

 

A 45-year-old man named Chandran was trampled to death by a wild elephant while he was sleeping outside his home in Malampuzha due to extreme heat.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പോർച്ചുഗലിനെ റൊണാൾഡോ കൊന്നു കൊലവിളിച്ചു, മൈതാനത്ത് വെറുമൊരു മുത്തച്ഛൻ; സിആർ7-നെ തള്ളിപ്പറഞ്ഞ് മുൻ ചെൽസി താരം

Football
  •  5 days ago
No Image

വസ്ത്രമാലിന്യം കുറയ്ക്കാന്‍ ദേശീയ പദ്ധതിയില്‍ ലുലു ഗ്രൂപ്പും; യുഎഇയില്‍ 14 പുതിയ പങ്കാളിത്തങ്ങള്‍

uae
  •  5 days ago
No Image

'ഉത്തരവ് എഴുതി നല്‍കിയത് പ്രതികളോ?'; കശുവണ്ടി അഴിമതിക്കേസില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  5 days ago
No Image

ഇ കെവൈസി കുരുക്കായി; ചികിത്സയ്ക്ക് പണമില്ലാതെ വയോധികന്‍ മരിച്ചു; മൃതദേഹവുമായി ബാങ്കിന് മുന്നില്‍ കുടുംബത്തിന്റെ പ്രതിഷേധം

Kerala
  •  5 days ago
No Image

'ഇതിലും മോശം വാക്ക് എനിക്കറിയില്ല'; നാണംകെട്ട തോല്‍വിയിൽ തുറന്നടിച്ച് ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യര്‍

Cricket
  •  5 days ago
No Image

വാറും റഫറിയും ചേർന്ന് 'കൊള്ളയടിച്ചു'; അർജന്റീനയുടെ നാടകീയ ജയത്തിന് പിന്നാലെ ഫുട്ബോൾ ലോകത്ത് വൻ റഫറിയിംഗ് വിവാദം!

Football
  •  5 days ago
No Image

മണ്ണിടിച്ചില്‍: തുരങ്കപാത നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി മുഖ്യമന്ത്രി, ദുരന്തത്തില്‍ ഇരട്ട അന്വേഷണം

Kerala
  •  5 days ago
No Image

വീണ വിജയന്റെ പിണറായിയിലെ ഭൂമിയില്‍ ഇഡി പരിശോധന; നികുതി രേഖകള്‍ കസ്റ്റഡിയിലെടുത്തു, വില്ലേജ് ഓഫീസറെയും കൂട്ടി എത്തിയത് ആധാരവുമായി

Kerala
  •  5 days ago
No Image

കള്ളാടിയില്‍ വീണ്ടും മണ്ണിടിയുന്നു, ആശങ്ക; കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു

Kerala
  •  5 days ago
No Image

തുരങ്കപാതയിലെ മണ്ണിടിച്ചില്‍: പ്രകൃതി ദുരന്തമെന്ന് കെ.ആര്‍.സി.എല്‍; കമ്പനിക്ക് ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ലെന്ന് വിശദീകരണം

Kerala
  •  5 days ago