നിളാ ദേശീയ നൃത്തോത്സവം സമാപിച്ചു
ശാസ്ത്രീയ ചിന്തയുടെയും മനുഷ്യത്വത്തിന്റെയും ഇടമായി കലാമണ്ഡലം മാറിയതിനു പിന്നില്‍ കേരളീയ നവോത്ഥാന മുന്നേറ്റങ്ങളുടെ സ്വാധീനമുണ്ടെന്ന് മന്ത്രി എ.സി മൊയ്തീന്‍
തൃശൂര്‍: സംസ്ഥാന ടൂറിസം ശൃംഖലയിലെ പ്രധാന കണ്ണിയായി കലാമണ്ഡലത്തെ മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നു വ്യവസായ മന്ത്രി എ.സി. മൊയ്തീന്‍. ചിട്ടയുടെ ഭാഗമായി ഒരു മനുഷ്യനെയും ഒഴിവാക്കാത്ത, ശാസ്ത്രീയ ചിന്തയുടെയും മനുഷ്യത്വത്തിന്റെയും ഇടമായി കലാമണ്ഡലം മാറിയതിനു പിന്നില്‍ കേരളീയ നവോത്ഥാന മുന്നേറ്റങ്ങളുടെ സ്വാധീനമുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
കേരള കലാമണ്ഡലം സംഘടിപ്പിച്ച നിളാ ദേശീയ നൃത്ത സംഗീതോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ആര്‍. പ്രദീപ് എംഎല്‍എ അധ്യക്ഷനായിരുന്നു. കാലടി ശ്രീ ശങ്കരാചാര്യ സര്‍വകലാശാല പ്രൊ വൈസ് ചാന്‍സ് ലര്‍ ധര്‍മ്മരാജ് അടാട്ട്, ഭരണസമിതി അംഗം എന്‍.ആര്‍. ഗ്രാമപ്രകാശ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. രാധാകൃഷ്ണന്‍, ഭരണസമിതി അംഗങ്ങളായ വാസന്തി മേനോന്‍, കലാമണ്ഡലം പ്രഭാകരന്‍, പിടിഎ പ്രസിഡന്റ് സിന്ധു സുബ്രമണ്യന്‍, യൂനിയന്‍ ചെയര്‍പേഴ്‌സണ്‍ കുമാരി ആര്‍ച്ച എന്നിവര്‍ സംസാരിച്ചു.
ഭരണസമിതി അംഗം ടി.കെ. വാസു സ്വാഗതവും കലാമണ്ഡലം രജിസ്ട്രാര്‍ കെ.കെ. സുന്ദരേശന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് പ്രമുഖ ഗസല്‍ ഗായകന്‍ ഷഹബാസ് അമന്റെ ഗസലും കരിന്തലക്കൂട്ടത്തിന്റെ നാടന്‍ പാട്ടും അരങ്ങേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."