HOME
DETAILS
MAL
വെനിസ്വലയില്‍ 40 രാഷ്ട്രീയ തടവുകാര്‍ കൂടി മോചിതരായി
backup
June 03 2018 | 23:06 PM
കാരക്കാസ്: വെനിസ്വലയില്‍ 40 രാഷ്ട്രീയ തടവുകാര്‍ കൂടി മോചിതരായി. ഇതോടെ രണ്ടു ദിവസത്തിനിടെ സര്‍ക്കാര്‍ വെറുതെവിട്ട പ്രതിപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകരുടെ എണ്ണം 79 ആയി. ജയിലിലുള്ള മറ്റു വിമത രാഷ്ട്രീയ പ്രവര്‍ത്തകരുടെ കാര്യം കൂടി സര്‍ക്കാര്‍ പരിശോധിച്ചുവരികയാണെന്ന് വാര്‍ത്താവിനിമയ മന്ത്രി ജോര്‍ജ് റോഡ്രിഗ്വസ് പറഞ്ഞു.
രാജ്യത്ത് നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ അയവുവരുത്താനുള്ള നീക്കത്തിന്റെ ശുഭസൂചനയാണു നടപടിയെന്നും അദ്ദേഹം സൂചിപ്പിച്ചു.
പ്രസിഡന്റ് നിക്കോളാസ് മദുറോ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിനു പിറകെ രാജ്യത്ത് ഉടലെടുത്ത രാഷ്ട്രീയ സംഘര്ഷാവസ്ഥയ്ക്കിടെയാണു പുതിയ നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."