അരുണാചലില്‍ ഉരുള്‍പൊട്ടല്‍; 10 പേര് മരിച്ചു
ഇറ്റാനഗര്‍: ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് അരുണാചലില്‍ 10 പേര് മരിച്ചു. പശ്ചിമ കെമാങ് ജില്ലയിലെ ബാലുക്പോങിലാണ് വെള്ളിയാഴ്ച ഉരുള്‍പൊട്ടലുണ്ടായത്. മരിച്ചവരില്‍ അഞ്ചുപേരുടെ മൃതദേഹങ്ങള്‍ മണ്ണിനടിയില്‍നിന്നു രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തു.
വെള്ളിയാഴ്ചയുണ്ടായ അതിശക്തമായ മഴയെത്തുടര്‍ന്നാണ് ഉരുള്‍പൊട്ടലുണ്ടായത്. പ്രതികൂല കാലാവസ്ഥ കാരണം വെള്ളിയാഴ്ച വൈകിട്ടോടെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു. പിന്നീട് ഇന്നലെ രാവിലെ മുതലാണ് രക്ഷാപ്രവര്‍ത്തനം വീണ്ടും തുടങ്ങിയത്. അപകടത്തില്‍ നാലുപേര്‍ക്ക് പരുക്കേറ്റു. ഇന്‍ഡോ ടിബറ്റന്‍ പൊലിസ്, ദേശീയ ദുരന്തനിവാരണ സേന എന്നിവര്‍ക്കൊപ്പം പ്രദേശവാസികളും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമാണ്. അടിയന്തര സഹായമായി 30 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഇതിനുപുറമെ ഒരു കോടി രൂപ പ്രത്യേക ഫണ്ടായി അനുവദിക്കുമെന്നും മുഖ്യമന്ത്രി കലിഖോ പുല് വ്യക്തമാക്കി.
അരുണാചലില്‍ ഈ വര്‍ഷമുണ്ടാകുന്ന രണ്ടാമത്തെ ഉരുള്‍പൊട്ടലാണ് വെള്ളിയാഴ്ചത്തേത്. കഴിഞ്ഞ ഏപ്രില്‍ 22നുണ്ടായ ഉരുള്‍പൊട്ടലില്‍ 15 പേര് മരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."