HOME
DETAILS
MAL
ബഹ്റൈനിലെ ജ്വല്ലറി ഉടമയില്‍ നിന്ന് 17 ലക്ഷത്തിന്റെ സ്വര്‍ണം കവര്‍ന്നു
backup
March 31 2017 | 19:03 PM
മനാമ: ബഹ്റൈനിലെ ജ്വല്ലറി ഉടമയില്‍ നിന്ന് 17,182,30 രൂപയുടെ (ഏകദേശം 10,000 ബഹ്റൈന്‍ ദിനാര്‍) സ്വര്‍ണം കവര്‍ന്നതായി പരാതി. ബഹ്റൈന്‍ തലസ്ഥാനമായ മനാമയിലെ ജാവേദ് ഹൗസിന് എതിര്‍വശത്താണ് സംഭവമുണ്ടായത് . ഇവിടെ ജ്വല്ലറി നടത്തുന്ന രജനികാന്ത് കിച്ചാഡിയ എന്ന 59കാരന്റെ സ്വര്‍ണമാണ് ഇന്നലെ ഒരു സംഘം കവര്‍ന്നത്. നാല് പേരടങ്ങുന്ന സംഘം രജനികാന്തിനെ മര്‍ദിച്ച ശേഷം കൈവശമുണ്ടായിരുന്ന സ്വര്‍ണവുമായി കടന്നു കളയുകയായിരുന്നു. മര്‍ദനത്തില്‍ ഇയാളുടെ തലയ്ക്ക് പരുക്കേറ്റിട്ടുണ്ട്. പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."