സുരക്ഷാ സേനയുടെ തീവ്രവാദവേട്ട: രണ്ടു മരണം; നാലു പേര്‍ പിടിയില്‍
ജിദ്ദ: സഊദിയിലെ കിഴക്കന്‍ പ്രവിശ്യയിലെ ഖത്തീഫില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. നാല് പേര്‍ പിടിയിലായി. കഴിഞ്ഞ ദിവസം രാവിലെ ഒമ്പതിന് ഖത്തീഫിെല അവാമിയ്യയിലാണ് സംഭവം.
ആളൊഴിഞ്ഞ കൃഷിയിടത്തിനോട് ചേര്‍ന്ന ഫാം ഹൗസില്‍ ഒളിവില്‍ കഴിഞ്ഞ തീവ്രവാദി സംഘവുമായാണ് ഏറ്റുമുട്ടലുണ്ടായത്. സുരക്ഷാ വിഭാഗത്തിന്റെ പ്രത്യേക സേനയുടെ നേതൃത്വത്തില്‍ നടന്ന റെയ്ഡിനിടെയാണ് ഏറ്റുമുട്ടല്‍. സുരക്ഷാ സേന കീഴടങ്ങാനാവശ്യപ്പെട്ടിട്ടും ചെറുത്തുനിന്നതോടെ സേന നടത്തിയ വെടിവെപ്പിലാണ് രണ്ടു പേര്‍ കൊല്ലപ്പെട്ടത്.
മുഹമ്മദ് താഹിര്‍ മുഹമ്മദ് അല്‍നമിര്‍, മിഖ്ദാദ് മുഹമ്മദ് ഹസന്‍ അല്‍ നമിര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. അബ്ദുറഹ്മാന്‍ ഫാദില്‍ അല്‍അബ്ദുല്‍ ആല്‍, മുഹമ്മദ് ജഅ്ഫര്‍ അല്‍അബ്ദുല്‍ ആല്‍, ജഅ്ഫര്‍ മുഹമ്മദ് അല്‍ഫറജ്, വസ്ഫി അലി അല്‍ഖുറൂസ് എന്നിവരാണ് പിടിയിലായത്.
പൊതു സ്വത്ത് നശിപ്പിക്കല്‍, അക്രമം അഴിച്ചുവിടല്‍, രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടല്‍ തുടങ്ങിയ ക്രിമിനല്‍ കേസുകളില്‍ സുരക്ഷാ വിഭാഗം തിരയുന്നവരാണ് കൊല്ലപ്പെട്ടവര്‍.
എല്ലാവരും സ്വദേശി പൗരന്‍മാരാണ്. ഏറ്റുമുട്ടലില്‍ സുരക്ഷാസേനാംഗങ്ങള്‍ക്കാര്‍ക്കും പരുക്കേറ്റിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. സൈനിക ഓപ്പറേഷനിടെ രണ്ട് ഒളിത്താവളങ്ങളില്‍ സുരക്ഷാസേന നടത്തിയ റെയ്ഡില്‍ സ്‌ഫോടക വസ്തുക്കളും ആയുധ ശേഖരവും കണ്ടെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."