HOME
DETAILS
MAL
കൊവിഡ്: സഊദിയില്‍ മരണം 21 ആയി
backup
April 03 2020 | 02:04 AM
റിയാദ്: സഊദിയില്‍ കൊവിഡ് 19 വൈറസ് ബാധിച്ച് ഇന്നലെ അഞ്ചു പേര് കൂടി മരിച്ചു. ഇതോടെ രാജ്യത്തെ മരണസംഖ്യ 21 ആയി. പുതുതായി 165 കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇന്നലെ മരണപ്പെട്ടവരില്‍ മൂന്നുപേര്‍ വിദേശികളാണ്.
മദീനയില്‍ രണ്ടു വിദേശികളും ഒരു സ്വദേശിയും ദമാമില്‍ ഒരു വിദേശിയും ഖമീസ് മുശൈത്തില്‍ ഒരു സ്വദേശിയുമാണ് മരിച്ചത്. ഇന്നലെ 64 പേര്‍ക്ക് രോഗം ഭേദമായതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 428 ആയി. വിദേശത്തുനിന്നെത്തിയ രണ്ടു പേര്‍ക്കും സാമൂഹിക സമ്പര്‍ക്കം വഴി 163 പേര്‍ക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. മക്ക 48, മദീന 46, ജിദ്ദ 30, ഖഫ്ജി 9, റിയാദ് 9, ഖമീസ് മുശൈത്ത് 6, ഖത്തീഫ് 6, ദമാം 4, ദഹ്റാന്‍ 4, അബഹ് 2, റാസുതന്നൂറ, ബീശ, അഹദ്റുഫൈദ 1 എന്നിങ്ങനെയാണ് ഇന്നലെ സ്ഥിരീകരിച്ച കേസുകള്‍. നിലവില്‍ മക്കയിലാണ് മറ്റെല്ലാ പ്രവിശ്യകളേക്കാളും രോഗികള്‍ കൂടുതലുള്ളത്. മൊത്തം 725 പേര്‍ക്കാണ് ഇവിടെ രോഗം റിപ്പോര്‍ട്ട് ചെയ്തത്.
റിയാദില്‍ 626 വൈറസ് ബാധിതരുമുണ്ട്. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മക്കയിലും മദീനയിലും 24 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."