പരാധീനതകളില്‍ വീര്‍പ്പുമുട്ടി പറളി ചന്തപ്പുര ജങ്ഷന്‍
പറളി: പാലക്കാട് -കുളപ്പുള്ളി സംസ്ഥാനപാതയിലെ പ്രധാന കവലയായ പറളി ചന്തപ്പുര ജങ്ഷനുകാലങ്ങളായി പരാധീനതകള്‍ മാത്രം. ദീര്‍ഘദൂര ബസുകളടക്കം നിരവധഇ ബസുകളും ചരക്കുവാഹനങ്ങളും കടന്നുപോവുന്ന കവലയിലാണ് വാഹനങ്ങള്‍ക്കോ യാത്രക്കാര്‍ക്കോ വേണ്ട സൗകര്യങ്ങളില്ലാത്തത്. പത്തിരിപ്പാല ഭാഗത്തേക്കുള്ള യാത്രക്കാര്‍ക്ക് കാത്തിരിപ്പുകേന്ദ്രങ്ങളുണ്ടെങ്കിലും പാലക്കാട്ടേക്കുള്ള യാത്രക്കാര്‍ക്ക് കാത്തിരിപ്പുകേന്ദ്രങ്ങളില്ലാത്തതിനാല്‍ കാലങ്ങളായി വെയിലും മഴയും കൊള്ളേണ്ട അവസ്ഥയാണ്. കവലയില്‍ സിഗ്നല്‍ സംവിധാനം പേരിനു സ്ഥാപിച്ചുണ്ടെങ്കിലും ഇതു പ്രവര്‍ത്തരഹിതമായതിനാല്‍ കാലങ്ങളായി ചുവപ്പും മഞ്ഞയും കത്തി നാളുകള്‍ നീക്കുകയാണ്.
ചന്തപ്പുര ജങ്ഷനില്‍നിന്ന് ഓടന്നൂര്‍ റോഡിലേക്കുള്ള യാത്രക്കാര്‍ക്കും കാത്തിരിപ്പുകേന്ദ്രങ്ങളില്ലാത്തതും ഏറെ ദുരിതം സൃഷ്ടിക്കുന്നുണ്ട്.
കോട്ടായി, കുഴല്‍മന്ദം ഭാഗത്തേക്കും നിരവധി ബസുകളാണ് ഓടന്നൂര്‍ വഴി സര്‍വിസ് നടത്തുന്നത്. ഇതിനു പുറമെ തലപ്പൊറ്റ, മുണ്ടൂര്‍, കല്ലൂര്‍, മുച്ചീരി എന്നിവിടങ്ങളിലേക്കും പട്ടാമ്പി, ഗുരുവായൂര്‍, പൊന്നാനി, ഷൊര്‍ണൂര്‍ എന്നിവിടങ്ങളിലേക്കുള്ള ദീര്‍ഘദൂര ബസുകളും ഇതുവഴി കടന്നുപോവുന്നുണ്ട്.
കെഎസ്.ഇബി, പറളി ഹൈസ്‌കൂള്‍, പഞ്ചായത്ത് ഓഫ്ിസ്, പ്രാഥമികാരോഗ്യകേന്ദ്രം എന്നിവയെല്ലാം ചന്തപ്പുര ജങ്ഷനോടു ചേര്‍ന്നാണുള്ളതെന്നിരിക്കെ നിരവധി ജനങ്ങളും വിദ്യാര്‍ഥികളുമാണ് ദിനംപ്രതി ഇവിടെ വന്നുപോവുന്നത്. ജങ്ഷനില്‍ വാഹനങ്ങളുടെ വേഗതാ നിയന്ത്രണത്തിന് സ്പീഡ് ബ്രേക്കുകളില്ലാത്തതും റോഡു മുറിച്ചുകടക്കുന്നതിനായി സീബ്രാ ലൈനുകളില്ലാത്തതും കാല്‍നടയാത്രക്കാരെ ദുരിതത്തിലാക്കുന്നു. ദീര്‍ഘദൂര ബസുകളുടെ മരണപ്പാച്ചില്‍ ചെറുവാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഭീഷണിയാണ്. ബുധനാഴ്ചകളില്‍ ഇവിടെ ചന്ത നടക്കുന്നതിനാല്‍ നൂറുക്കണക്കിനു ആളുകളാണ് ഇവിടെയെത്തുന്നത്. കൃത്യമായ ടാക്‌സി സ്റ്റാന്‍ഡില്ലാത്തിനാല്‍ ടാക്‌സി വാഹനങ്ങളും ചന്തപ്പുര ജങ്ഷനിലാണ് നിര്‍ത്തിയിടുന്നത്. ഇത്രയും തിരക്കേറിയ സംസ്ഥാനപാതയിലെ പ്രധാന കവലയായ ചന്തപ്പുര ജങ്ഷനില്‍ സിഗ്നല്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്നു വാഹനങ്ങളുടെ അമിതവേഗം കുറക്കാന്‍ സ്പീഡ് ബ്രേക്ക് സംവിധാനങ്ങള്‍ നടപ്പിലാക്കണമെന്നും വാഹനയാത്രക്കാരുടെയാവശ്യം ശക്തമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."