ചിറ്റൂര്‍ പുഴയില്‍ വെള്ളം എടുക്കുന്നത് തടഞ്ഞ ഉത്തരവ് ശരിവെച്ചു
കൊച്ചി : ചിറ്റൂര്‍ പുഴയില്‍ നിന്ന് കൃഷിക്ക് വെള്ളം എടുക്കുന്നതു തടയുന്ന പാലക്കാട് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയുടെ ഉത്തരവ് ഹൈക്കോടതി ശരിവച്ചു. കാര്‍ഷികാവശ്യങ്ങള്‍ക്ക് പുഴയില്‍ നിന്ന് വെള്ളം എടുക്കുന്നത് തടഞ്ഞതിനെതിരെ ചിറ്റൂര്‍ സ്വദേശി ആര്‍. ശങ്കരന്‍ നല്‍കിയ ഹരജിയാണ് സിംഗിള്‍ബെഞ്ച് പരിഗണിച്ചത്. 2016 - 17 വര്‍ഷത്തില്‍ പാലക്കാട് ജില്ലക്ക് കടുത്ത വരള്‍ച്ച നേരിടേണ്ടി വന്നെന്നും ജില്ലയില്‍ മഴയുടെ ലഭ്യതയില്‍ 60 ശതമാനം കുറവു വന്നെന്നും വ്യക്തമാക്കി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഹൈക്കോടതിയില്‍ വിശദീകരണം നല്‍കി. ജനുവരി അവസാനത്തോടെ ജലസ്രോതസ്സുകള്‍ വറ്റി വരണ്ട സാഹചര്യം കൂടി കണക്കിലെടുത്താണ് കാര്‍ഷികാവശ്യത്തിന് പുഴയിലെ വെള്ളം എടുക്കുന്നത് തടഞ്ഞതെന്നും അതോറിറ്റി വിശദീകരിച്ചു. ഇതു കണക്കിലെടുത്താണ് പുഴയില്‍ നിന്ന് കാര്‍ഷികാവശ്യത്തിന് വെള്ളം എടുക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി ശരിവച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."