പരിസ്ഥിതി സംരക്ഷണത്തിന് വിദ്യാര്‍ഥി സമൂഹം മുന്നിട്ടിറങ്ങണം: എ.ഐ.എസ്.എഫ്
തൃശൂര്‍: പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി എ.ഐ.എസ്.എഫ് സംസ്ഥാന തല ഉദ്ഘാടനം തൃശൂരില്‍ എ.ഐ.വൈ.എഫ് ദേശീയ സെക്രട്ടറി അഡ്വ. കെ രാജന്‍ എം.എല്‍.എ നിര്‍വഹിച്ചു.
പരിസ്ഥിതി സംരക്ഷണത്തിനു പുതിയ തലമുറ മുന്നിട്ടിറങ്ങണമെന്നു അദ്ദേഹം പറഞ്ഞു.
രാജ്യത്ത് വിവിധ ഇടങ്ങളില്‍ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനം ഏറ്റെടുക്കുന്ന വിദ്യാര്‍ഥി പ്രസ്ഥാനമാണു എ.ഐ.എസ്.എഫ്. ആധുനിക കാലഘട്ടത്തിലെ പരിസ്ഥിതി സരക്ഷണം നവമാധ്യമങ്ങളിലെ ചിത്രങ്ങളിലേക്ക് മാത്രമായി ഒതുങ്ങിപോവുകയാണ്.
ഇതില്‍ നിന്ന് വലിയമാറ്റത്തിലേക്കുള്ള കാല്‍വെപ്പാണു എ.ഐ.എസ്.എഫ് കേരളത്തില്‍ പരിസ്ഥിതി വാരാചരണവുമായി ബന്ധപ്പെട്ട് ആവിഷ്‌കരിച്ചിട്ടുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ജെ അരുണ്‍ ബാബു അധ്യക്ഷനായി. എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകരന്‍, എ.ഐ.എസ്.എഫ് ജില്ല സെക്രട്ടറി സുബിന്‍ നാസര്‍, പ്രസിഡന്റ് സനല്‍കുമാര്‍, സംസ്ഥാന സെക്രട്ടറിയേറ്റംഗം ചിന്നു ചന്ദ്രന്‍, എ.ഐ.വൈ.എഫ് സംസ്ഥാന ജോ. സെക്രട്ടറി ടി പ്രദീപ് കുമാര്‍, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി രാഗേഷ് കണിയാം പറമ്പില്‍, പ്രസിഡന്റ് കെ.പി സന്ദീപ് സംസാരിച്ചു.എ.ഐ.എസ്.എഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പച്ചക്കറി വിത്ത് വിതരണം സംഘടിപ്പിച്ചു.
കെ.വി ജിതിന്‍, കെ.എസ് മിഥുന്‍, അന്‍വര്‍ മള്ളൂര്‍ക്കര, കെ.എസ് ഉണ്ണികൃഷ്ണന്‍ , വി.എസ് ദേവദത്തന്‍, ടി.എച്ച് നിഖില്‍ , പി.ആര്‍ അരുണ്‍, പി.എസ് ശ്യം കുമാര്‍, ഗില്‍ഡ പ്രേമന്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."