മോട്ടോര്‍ വാഹന പണിമുടക്ക് ജില്ലയില്‍ പൂര്‍ണം
പത്തനംതിട്ട: ഇന്‍ഷുറന്‍സ് പ്രീമിയം 50 ശതമാനത്തിലേറെ കൂട്ടിയ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന മോട്ടോര്‍ തൊഴിലാളി യൂനിയന്‍ സംയുക്ത സമരസമിതിയുടെ ആഹ്വാനപ്രകാരം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പണിമുടക്കിയ തൊഴിലാളികള്‍ പ്രകടനവും മാര്‍ച്ചും നടത്തി.
ഇന്‍ഷുറന്‍സിന്റെയും മറ്റു വാഹന നികുതികളുടെയും വര്‍ധനവ് പിന്‍വലിക്കണമെന്ന് സി.ഐ.ടി.യു സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.ജെ അജയകുമാര്‍ പറഞ്ഞു. പണിമുടക്കിയ തൊഴിലാളികള്‍ പ്രകടനത്തിനു ശേഷം പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നില്‍ നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ കണ്‍വീനര്‍ സലിം പി. ചാക്കോ ചടങ്ങില്‍ അധ്യക്ഷനായി.
ഐ.എന്‍.ടി.യു.സി ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ ഗോപി, ഡിസ്ട്രിക്ട് മോട്ടോര്‍ എംപ്ലോയീസ് യൂനിയന്‍ (എ.ഐ.ടി.യു.സി) ജില്ലാ സെക്രട്ടറി ഡി. സജി, കേരള സംസ്ഥാന മോട്ടോര്‍ തൊഴിലാളി യൂനിയന്‍ (ടി.യു.സി.ഐ) ജില്ലാ സെക്രട്ടറി കെ.ഐ. ജോസഫ്, ബിനു ബേബി (ഐ.ഐ.യു.ടി.യു.സി), കെ. അനില്‍ കുമാര്‍ (സി.ഐ.ടി.യു), നൗഷാദ് കണ്ണങ്കര (എച്ച്.എം.എസ്), പി.കെ. ഇക്ബാല്‍(ഐ.എന്‍.ടി.യു.സി), സാബു കണ്ണങ്കര (എ.ഐ.ടി.യു.സി), റ്റി.എം. സുനില്‍ കുമാര്‍ (യു.ടി.യു.സി), റെജി അലക്സാണ്ടര്‍ (ഇന്‍ഷുറന്‍സ് ഏജന്റ്സ് അസോസിയേഷന്) പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."