സഊദി പ്രവാസികൾക്ക് ആശ്വാസം: മൂന്ന് മാസത്തേക്ക് സൗജന്യമായി ഇഖാമ പുതുക്കി തുടങ്ങി
റിയാദ്: സഊദി ഭരണകൂടം വൈറസ് ബാധ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ഇളവ് ലഭ്യമായി തുടങ്ങി. ഇതിന്റെ ഭാഗമായി താമസ രേഖയായ ഇഖാമ കാലാവധി തീരുന്നവർക്കാണ് ഓട്ടോമാറ്റിക്കായി കാലാവധി മൂന്ന് മാസത്തേക്ക് നീട്ടി കിട്ടിയത്. ആശ്രിതരുടെ ഇഖാമയും ഇങ്ങനെ നീട്ടി കിട്ടിയിട്ടുണ്ട്. ഇന്നലെ രാത്രി മുതലാണ് ഇഖാമ കാലാവധി തീരുന്നവരുടെ ഇഖാമ പുതുക്കിയതായി മെസേജുകൾ വന്നു തുടങ്ങിയത്. മാര്‍ച്ച് 18നും ജൂണ്‍ മുപ്പതിനും ഇടയില്‍ ഇഖാമ കാലാവധി അവസാനിക്കുന്നവര്‍ക്കാണ് ഇഖാമ സൗജന്യമായി നീട്ടി ലഭിക്കുന്നത്.
[caption id="attachment_833919" align="alignnone" width="603"] ഇഖാമ 3 മാസത്തേക്ക് ഓട്ടോമാറ്റിക്കായി പുതുക്കിയതായി വന്ന സന്ദേശം[/caption]നിലവില്‍ ഇഖാമ തുക അടച്ചവര്‍ക്കും മൂന്ന് മാസം അധികമായി കാലാവധി ലഭിച്ചിട്ടുണ്ട്. എന്നാൽ ഇവർക്ക് മൂന്ന് മാസത്തെ തുക നഷ്ടമായിട്ടില്ല. ജൂണ്‍ 30നകം ഇഖാമ കാലാവധി അവസാനിക്കുന്നവര്‍ക്കാണ് മൂന്ന് മാസത്തേക്ക് ഓട്ടോമാറ്റിക് ആയി ഇഖാമ കാലാവധി ജവാസാത്ത് വിഭാഗം നീട്ടി നല്‍കുന്നത്. നാട്ടില്‍ അവധിക്ക് പോയി കുടുങ്ങിയവരുടേയും റീ എന്‍ട്രി പുതുക്കി ലഭിച്ചിട്ടുണ്ട്. അതേസമയം ഇഖാമ സാധാരണപോലെ ഒരു വർഷത്തേക്ക് പുതുക്കുന്നതിന് പുതുക്കുന്ന അവസരത്തിൽ ലെവി അടക്കണം.
എന്നാൽ മൂന്ന് മാസ കാലാവധിക്ക് ശേഷം മാത്രം ലെവി അടച്ചാല്‍ മതിയെന്നതും ആശ്രിതകര്‍ക്കും ഇളവ് ലഭിച്ചതും പ്രവാസികൾക്ക് ഏറെ ആശ്വാസകരമാണ്. ഭൂരിഭാഗം പേര്‍ക്കും ഇതിനകം ഇത് സംബന്ധിച്ച എസ്എംഎസ് ലഭിച്ചു കഴിഞ്ഞു. അബ്ഷീര്‍ വഴി പരിശോധിച്ചാല്‍ ഇഖാമയുടെ പുതുങ്ങിയ കാലാവധി അറിയാനാകും. നിലവില്‍ എക്സിറ്റ് എന്‍ട്രി കരസ്ഥമാക്കിയവര്‍ക്കും ഇഖാമ കാലാവധി നീട്ടി ലഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."